ഇരുചക്ര വാഹന ഷോറൂമില്‍ തീപ്പിടുത്തം. കെപി റോഡില്‍ കൊട്ടമുകള്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ടിവിഎസ് ന്റെ അംഗീകൃത സര്‍വീസ് സെന്ററില്‍ ആണ് തീപ്പിടുത്തം ഉണ്ടായത്. ഏകദേശം ഇരുപത്തിയഞ്ചോളം ഇരുചക്ര വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്ന് വെളിപ്പിന് അഞ്ച് മണിയോടെ ആണ് സര്‍വീസ് സെന്ററില്‍ നിന്നും തീ ഉയരുന്നതായി ഫയര്‍ ഫോഴ്‌സിന് സന്ദേശം ലഭിച്ചത്.
