പത്താം ക്ലാസ് വിദ്യാർഥിനി സ്കൂളിലേക്ക് പോകുംവഴി കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്‌ഡി ജില്ലയിലാണ് സംഭവം.

ശ്രീ നിധി എന്ന പതിനാറുകാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.സ്കൂളിനു സമീപത്തുവച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനു പിന്നാലെ ശ്രീ നിധി കുഴഞ്ഞ് വീണത്. അധ്യാപകരിൽ ഒരാൾ ഇത് കാണുകയും ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സിപിആർ അടക്കം ചെയ്തുവെങ്കിലും കുട്ടിക്ക് അനക്കമുണ്ടായില്ല.