പട്ടാമ്പിയിൽ ബൈക്ക് മതിലിൽ ഇടിച്ചു യാത്രക്കാരന് ദാരുണാന്ത്യം

പട്ടാമ്പി: ആമയൂർ പൂവക്കോട് റോഡിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൂവക്കോട് കോഴിക്കുന്നത്ത് പുത്തൻവീട്ടിൽ ഷിബു (34) ആണ് മരണപ്പെട്ടത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് രാജേഷിന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.