പറവൂർ ചേന്ദമംഗലത്ത് കാർ കത്തിനശിച്ചു; കാറിലുണ്ടായവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

ചേന്ദമംഗലം കവലയ്ക്ക് സമീപമായിരുന്നു അപകടം. അയ്യമ്പള്ളി സ്വദേശി ഗോപകുമാറും മറ്റ് മൂന്ന് പേരുമാണ് കാറിലുണ്ടായിരുന്നത്. പറവൂരിൽ വസ്ത്രം വാങ്ങാനെത്തിയതായിരുന്നു ഇവർ. ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. കാർ പൂർണ്ണമായും കത്തി നശിച്ചു.