നെന്മാറ : കതിർ വന്ന നെൽപ്പാടങ്ങളിൽ കാട്ടുപന്നിക്കൂട്ടമിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായി. വക്കാവ്, തേവർമണി, അയർപ്പള്ളം, ചെമ്മന്തോട് പാടശേഖരങ്ങളിലാണ് പന്നിശല്യം. എലവഞ്ചേരി മംഗളത്ത് മണികണ്ഠന്റെ അരയേക്കർ പാടത്ത് കഴിഞ്ഞദിവസം കാട്ടുപന്നികളിറങ്ങി കൃഷി നശിപ്പിച്ചു. ചുറ്റുമുള്ള മലനിരകളിൽനിന്നുമാണ് പന്നികൾ കൂട്ടത്തോടെയെത്തി നെൽച്ചെടികൾ നശിപ്പിക്കുന്നത്.
പിട്ടിൽ പരുവമായ നടീൽപ്പാടങ്ങളിലെ വരമ്പുകൾ കുത്തിമറിക്കുന്നു. കാട്ടുമൃഗങ്ങളിൽനിന്ന് കൃഷി സംരക്ഷിക്കാൻ പാടത്തിനു ചുറ്റും രണ്ടും മൂന്നും വരി കമ്പി കെട്ടുന്ന തിരക്കിലാണ് കർഷകർ. കമ്പി കെട്ടിയിട്ടും പ്രയോജനമില്ലെന്ന് കർഷകനായ തേവർമണിയിൽ സുരേഷ് പറഞ്ഞു. കമ്പികൾ ചവിട്ടിത്താഴ്ത്തിയാണ് ഇവ പാടങ്ങളിലേക്ക് കടക്കുന്നത്. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ സ്ഥിരം സംവിധാനമേർപ്പെടുത്തണമെന്ന് കർഷകർ പറഞ്ഞു. മയിലുകളുടെ ശല്യവും ഈ പ്രദേശങ്ങളിലുണ്ട്. കതിരുകൾ തിന്നുനശിപ്പിക്കുന്നത് കർഷകർക്ക് വി