പാലക്കാടും കൈക്കൂലി പണം പിടികൂടി വിജിലൻസ് 😎. PWD ഓഫീസിൽ നിന്നുമാണ് കൈക്കൂലി പണം പിടികൂടിയത്.

ഡിവിഷണൽ അക്കൗണ്ട്സ് ഓഫിസർ ജെ. സാലുദ്ദീൻ, ജൂനിയർ സൂപ്രണ്ട് സി.രമണി, ക്വാളിറ്റി കൺട്രോൾ ഓഫീസർ ശശീധരൻ എന്നിവരിൽ നിന്നാണ് കൈക്കൂലി പണം പിടികൂടിയത്. 2000 രൂപ വീതം ഉദ്യോഗസ്ഥരിൽ നിന്നും വിജിലൻസ് സംഘം കണ്ടെത്തി. പാലക്കാട് വിജിലൻസ് ഡിവൈഎസ്പി എസ്.ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈക്കൂലി പണം പിടികൂടിയത്. പാലക്കാട് സ്വദേശിയായ കരാറുകാരന്റെ പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം ഇവരെ കയ്യോടെ പൊക്കിയത്.