പാലക്കാടൻ പോരിൻ്റെ വിധിയെഴുത്ത് ഇന്ന്

ഷാഫി പറമ്പിൽ വടകരയിൽ നിന്നും എംപി ആയതിനെ തുടർന്ന് ഒഴിവ് വന്ന പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും.
വാശിയേറിയ മത്സരത്തിൽ മൂന്ന് മുന്നണികളും പ്രതീക്ഷ വെക്കുന്ന മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ വിവാദങ്ങളും കത്തിനിന്നത് പോരാട്ടം ചൂട് പിടിപ്പിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, ബിജെപി കൃഷ്ണകുമാർ, എൽഡിഎഫ് സ്വതന്ത്രൻ സരിൻ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ.
23 നാണ് വോട്ടെണ്ണൽ.