പാലക്കാട് വാളയാർ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്‌ഗഢ് സ്വദേശി രാം നാരായണന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിലാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനമായതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.