പാലക്കാട് വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ബസ്സിലുള്ള പലർക്കും സാരമായി പരിക്കേറ്റു. തങ്കം ജംഗ്ഷനിലാണ് അപകടം നടന്നത്. തൃശ്ശൂർക്ക് പോകുന്ന സ്വകാര്യ ബസ്സും പാലുകടേക്ക് വരുന്ന കെഎസ്ആർടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പല ആശുപത്രികളിലായി പ്രവേശിപ്പിച്ചു.