പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ 24 (വാണിയംകുളം) – എൽഡിഎഫ് നിലനിർത്തി.എൽഡിഎഫ് സ്ഥാനാർത്ഥി സി.അബ്ദുൾ ഖാദർ 10,207 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ്-6 (അഞ്ചുമൂര്‍ത്തി) യുഡിഎഫ് സ്ഥാനാർത്ഥി ജി. സതീഷ് കുമാർ 325 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് നേടിയത്.
ഒറ്റപ്പാലം നഗരസഭ വാര്‍ഡ് – 7 (പാലാട്ട് റോഡ്) ബി.ജെ.പി സ്ഥാനാർത്ഥി സഞ്ജുമോൻ 192 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് വാർഡ് നിലനിർത്തി.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍-6 (കണ്ണോട്) യുഡിഎഫ് സ്ഥാനാർഥി പ്രത്യുഷ് കുമാർ 1549 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സീറ്റ് നിലനിർത്തി.
പട്ടിത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഡ്-14 (തലക്കശ്ശേരി) യുഡിഎഫ് സ്ഥാനാർത്ഥി സി.പി മുഹമ്മദ് 142 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്.
തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ്-11 (പള്ളിപ്പാടം) യുഡിഎഫ് സ്ഥാനാർത്ഥി എ.കെ റഷീദ് തങ്ങൾ 93 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സീറ്റ് നിലനിർത്തി.