പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ; യുവതിയിൽ നിന്നും രേഖകളില്ലാതെ 37.7 ലക്ഷം രൂപ കണ്ടെടുത്തു

പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ എം. സുരേഷും ടീം ചേർന്ന് ഇന്ന് രാവിലെ പാലക്കാട് വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിൽ കോയമ്പത്തൂർ നിന്നും പാലക്കാടിലെക് വന്ന കെഎസ്ആർടിസി ബസിൽ നിന്നും സബിത ബാലകൃഷ്ണൻ എന്നാൽ യുവതിയുടെ പക്കൽ നിന്നും രേഖയില്ലാതെ കടത്തികൊണ്ടുവന്ന 37.7 ലക്ഷം രൂപ കണ്ടെടുത്തു. തുടർന്ന് യുവതിയെയും രേഖകളും, തൊണ്ടി മുതലും വാളയാർ പോലീസിനു കൈമാറി. പ്രിവേന്റീവ് ഓഫീസർമാരായ പി. എൻ. രാജേഷ് കുമാർ, ഷൈബു. ബി, (ഗ്രേഡ് ), രാകേഷ് . ജെ (ഗ്രേഡ് ), സിവിൽ എക്‌സൈസ് ഓഫീസർമാരായ എ. ബിജു, പി.ശരവണൻ, WCEO രേണുക ദേവി .എൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.