പാലക്കാട് രൂപതയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള മേലാർകോട് ഫൊറോനാതല സംഗമം ഇന്ന് മേലാർകോട് സെന്റ് ആന്റണീസ് പള്ളിയിൽ നടത്തും. വൈകീട്ട് 2.30ന് പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ കുർബ്ബാന അർപ്പിക്കും. ഇടവ വികാരിമാർ സഹകാർമ്മികരാകും. 4.30ന് ആരംഭിക്കുന്ന സംഗമം ബിഷപ് പീറ്റർ കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്യും. ഫൊറോനാ വികാരി ഫാ. സേവ്യർ വളയത്തിൽ അധ്യക്ഷനാകും. എകെസിസി ഫൊറോന സമിതി പ്രസിഡന്റ് ജോബ് ജെ. നെടുംകാടൻ, ആലത്തൂർ കാർമ്മൽ ആശ്രമത്തിലെ ഫാ. ജോബി തെരുവിക്കൽ, പൊത്തുണ്ടി സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ സി. ഷെറിൻ, മാതൃവേദി പ്രസിഡന്റ് മേരിക്കുട്ടി പുത്തൻവീട്ടിൽ, കെ.സി.വൈ.എം. പ്രസിഡന്റ് ജോമോൻ കൊച്ചുപുരക്കൽ, കൈക്കാരൻ ജോഷി തൈക്കാടൻ എന്നിവർ സംസാരിക്കും.