പാലക്കാട് ഓങ്ങല്ലൂരിൽ ഉപദ്രവകാരികളായ 87 കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവെച്ചുകൊന്നു. 18 മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് 87 കാട്ടുപന്നികളെ കൊന്നൊടുക്കിയത്. മലപ്പുറം ജില്ലയിലെ അംഗീകാരമുള്ള ഷൂട്ടർമാരും സഹായികളും 6 വേട്ട നായ്ക്കളും ചേർന്നായിരുന്നു ദൗത്യം നടത്തിയത്. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, ഓങ്ങല്ലൂർ പഞ്ചായത്തും സംയുക്തമായാണ് കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനുവേണ്ടുന്ന നടപടികൾ സ്വീകരിച്ചത്.