പാലക്കാട് മുതലമട പഞ്ചായത്തിലെ പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനുമെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ പ്രസിഡൻ്റായിരുന്ന പി. കൽപ്പനാദേവിയും വൈസ് പ്രസിഡൻ്റായിരുന്ന എം. താജുദ്ദീനും സ്ഥാനങ്ങളിൽ നിന്നും പുറത്തായി. എൽഡിഎഫിൻ്റെ എട്ട് അംഗങ്ങൾക്കൊപ്പം മൂന്ന് കോൺഗ്രസ് അംഗങ്ങൾ കൂറുമാറി വോട്ട് ചെയ്തു.