പാലക്കാട് മുണ്ടൂർ കാട്ടാനയുടെ ആക്രമണത്തിൽയുവാവിന് ദാരുണന്ത്യം..

വീണ്ടും ജീവനെടുത്ത് കാട്ടാന. പാലക്കാട് ജില്ലയിൽ മുണ്ടൂർ കയറങ്കോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിന്റെ മകൻ അലൻ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. അലന്റെ മാതാവ് വിജയയെ ഗുരുതര പരുക്കുകളോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 8 മണിയോടുകൂടി വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ് കാട്ടാന ഇവരെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അലനെയും മാതാവ് വിജയത്തെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അലൻ മരിക്കുകയായിരുന്നു. സ്വന്തം പഞ്ചായത്തിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വനത്തിന് വെളിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലും എന്നു പറഞ്ഞ ചക്കട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ സ്ഥാനം മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടുകൂടി എടുത്തു കളഞ്ഞിട്ട് 24 മണിക്കൂർ തികയുന്നതിന് മുമ്പ് തന്നെ മറ്റൊരു മനുഷ്യ ജീവൻ കൂടി കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് പൊലിഞ്ഞിരിക്കുകയാണ്.