എതിർപ്പണം ശബരി നിവാസിൽ ശബരീഷ് , പുഞ്ചക്കോട് സ്വദേശി ഉണ്ണികൃഷ്‌ണൻ്റെ ഭാര്യ സരോജിനി എന്നിവരാണ് മരിച്ചത്. ഉച്ചക്ക് വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ശബരീഷ് കൂട്ടുകാരുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് കുഴഞ്ഞ് വീണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന് സമീപത്താണ് സരോജിനി കുഴഞ്ഞ് വീണുമരിച്ചത്. അതേസമയം, ചൂട് കാരണമാണോ ഇരുവരും കുഴഞ്ഞ് വീണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.
പാലക്കാട് ജില്ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത ചൂട് തുടരുകയാണ്. ചൂട് തുടരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദേശമാണ് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ളത്. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണ തരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളിൽ നാളെ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് 40 ഉം തൃശൂരിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.