പാലക്കാട് കൊഴിഞ്ഞമ്പാറയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടികൊന്നു ! പ്രതി ഒളിവിൽ ! കൊല്ലപ്പെട്ടത് കരംപൊറ്റ സ്വദേശി സന്തോഷ്. ഇന്നലെ രാത്രി 11നാണ് സംഭവം. പ്രതി അയൽവാസിയെന്നു സൂചന.
സന്തോഷിൻ്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി സന്തോഷിനെ ആക്രമിച്ച ശേഷം ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. സന്തോഷിന്റെ അയൽവാസിയാണ് പ്രതി എന്ന സൂചന ലഭിച്ചെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി കൊഴിഞ്ഞമ്പാറ പൊലീസ് തിരച്ചിൽ നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.