പാലക്കാട് കൊപ്പത്ത് വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

ഇന്നു പുലർച്ചെ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കൊപ്പത്ത് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ പ്രകാശനാണ് ദാരുണ അന്ത്യം സംഭവിച്ചത്. പാലക്കാട് എസ്എസ്ബി എഎസ്ഐ ആണ് പ്രകാശൻ. ശബരിമല ഡ്യൂട്ടിക്ക് പോവാൻ സ്റ്റേഷനിലേക്ക് പോവുന്നതിനിടയിലാണ് അപകടം. അപകടത്തിൽ പരിക്കേറ്റ ഉടൻ പ്രകാശനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.