പാലക്കാട് കല്ലടിക്കോടിൽ വാഹനാപകടം. ലോറിയും സ്വിഫ്റ്റ്കാറും കൂട്ടിമുട്ടി അഞ്ചുപേർ മരണപ്പെട്ടു. രാത്രി 11 മണിയോടെയാണ് സംഭവം. പാലക്കാട് നിന്നും പോകുന്ന കാറും മണ്ണാർക്കാട് നിന്നും വരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നാലുപേർ സംഭവ സ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിക്ക് കൊണ്ടുപോകുന്നതിനിടയിലാണ് കുന്നതിനിടയിലാണ് മരിച്ചത്. മരണപ്പെട്ട അഞ്ചുപേരും കോങ്ങാട് സ്വദേശികൾ ആണെന്നാണ് നിഗമനം. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.