പാലക്കാട് ജില്ലാതല പട്ടയമേള 31ന്.

പാലക്കാട് ജില്ലാതല പട്ടയമേള മന്ത്രി കെ. രാജൻ 31-ന് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. കൃഷ്ണൻകുട്ടി ചെയർപേഴ്സണും ജില്ലാ കളക്‌ടർ എം.എസ്. മാധവിക്കുട്ടി കൺവീനറുമായ സ്വാഗതസംഘം രൂപവത്കരിച്ചു. രക്ഷാധികാരികളായി മന്ത്രി എം.ബി. രാജേഷ്, എംപിമാരായ വി.കെ. ശ്രീകണ്ഠ‌ൻ, കെ. രാധാകൃഷ്‌ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ എന്നിവരെ തിരഞ്ഞെടുത്തു. മേളയുടെ ജില്ലാതല ഏകോപനച്ചുമതല ആർഡിഒ നിർവഹിക്കും.