ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ. പാലക്കാട് കടമ്പഴിപ്പുറത്താണ് സംഭവം. കടമ്പഴിപ്പുറം സ്വദേശി ശാന്തകുമാരിയെയാണ് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് പ്രഭാകരനെയാണ് ഇവർ കൊന്നത്. പോസ്റ്റ്മോർട്ടത്തിൽ ആണ് കൊലപാതക വിവരം പുറത്തായത്. ശാന്തകുമാരി കിണറ്റിൽ ചാടി ആത്മഹത്യക്കും ശ്രമിച്ചിരുന്നു.