പാലക്കാട് ഗവ. പോളിടെക്നിക്ക് എൻഎസ്എസ് യൂണിറ്റിനെ സംസ്ഥാന ടെക്നിക്കൽ സെല്ലിന്റെ ബെസ്റ്റ് പ്രോഗ്രാം ഓഫീസർ (എൻ വി ജിതേഷ്), ബെസ്റ്റ് യൂണിറ്റ്, രണ്ടാമത്തെ ടോപ് സ്കോറർ ( എസ് അക്ഷയ ) എന്നീ അവാർഡുകൾക്ക് തിരഞ്ഞെടുത്തു.

പ്ലാസ്റ്റിക് രഹിത കൊല്ലങ്കോട്, പ്ലാസ്റ്റിക് രഹിത ബ്രിട്ടീഷ് പാലം, വൃക്ഷമിത്ര, ലഹരി വിരുദ്ധ ക്യാമ്പയിനുകൾ, മലമ്പുഴ ഫ്ലവർ ഷോയോട് അനുബന്ധിച്ച് മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ, മിഥുനംപള്ളം വണ്ടിത്തോട് പുനരുജ്ജീവനം, ജില്ലാ ആശുപത്രിയിലെ ഉപകരണങ്ങൾ നന്നാക്കുന്ന പുനർജ്ജനി പ്രവർത്തനങ്ങൾ, സ്വച്ഛതാ ഹി സേവാ, സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച് ബോധവൽക്കരണ കലാജാഥകൾ, നശാ മുക്ത് ഭാരത് അഭിയാൻ തുടങ്ങിയ പ്രവർത്തനങ്ങളാണ് അംഗീകാരം നേടിയെടുത്തത്.