പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കേടുപാടായ ആശുപത്രി ഉപകരണങ്ങൾ റിപ്പയർ ചെയ്ത് പ്രവർത്തനക്ഷമമാക്കുന്ന പുനർജ്ജനി ക്യാമ്പ് പ്രിൻസിപ്പൽ ഡോ. പി ദിലീപ് ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ്, കെ അജിത്, ജി കെ അക്ഷയ് കൃഷ്ണ എന്നിവർ സംസാരിച്ചു.👇