പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം.

പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് മരുത റോഡ് ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിൽ ആരംഭിച്ചു. മരുത റോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പോളിടെക്നിക് പ്രിൻസിപ്പാൾ ഡോ. പി. ദിലീപ് അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, കൊടുമ്പ് ഗ്രാമപഞ്ചായത്ത് അംഗം എം. പ്രവീണ, വി. നാഗരാജൻ, എം. ശിവകുമാർ, ജി. കെ. അക്ഷയ് കൃഷ്ണ, ജി. സുരേഷ് എന്നിവർ സംസാരിച്ചു.