പാലക്കാട്‌ ജില്ലയില്‍ എക്‌സൈസ് പരിശോധന

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: ജില്ലയില്‍ എക്‌സൈസ് പരിശോധന പുരോഗമിക്കുന്നു

ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ എക്‌സൈസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ഡ്രൈവ് പുരോഗമിക്കുന്നു. 897 പരിശോധനകളാണ് നടന്നത്. ഇതില്‍ 155 അബ്കാരി കേസുകളും 31 എന്‍.ഡി.പി.എസ് കേസുകളും 462 കോട്പ കേസുകളും കണ്ടെത്തി. ഇതോടൊപ്പം 267 കഞ്ചാവ് ചെടികൾ, 52 കിലോ കഞ്ചാവ്, 126 ലിറ്റര്‍ ചാരായം, 5315 ലിറ്ററോളം വാഷ്, 12 ഗ്രാം മെത്താഫിറ്റമിൻ, 163 കിലോ പുകയില ഉത്പന്നങ്ങൾ എന്നിവയും പിടിച്ചെടുത്തു.

സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അതിര്‍ത്തി മേഖലകളില്‍ വാഹന പരിശേധന കര്‍ശനമാക്കിയിട്ടുണ്ട്. പോലീസ്, റവന്യൂ, റെയില്‍വേ, വനം തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയിലാകെ റെയ്ഡുകള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. വാളയാര്‍ ചെക്‌പോസ്റ്റില്‍ മാത്രം 1.13 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. വരും ദിവസങ്ങളിലും പരിശോധന സഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ലഹരിയുമായി ബന്ധപ്പെട്ട് പരാതികള്‍ 0491 2505897 ല്‍ അറിയിക്കാം.