പാലക്കാട് ധോണിയിൽ കാർ കത്തി നശിക്കുകയും കാറിനകത്ത് ഉണ്ടായിരുന്നയാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നാല് മണിയോടെയാണ് റോഡരികിൽ കാർ കത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണയ്ക്കുകയായിരുന്നു. മുണ്ടൂർ വേലിക്കാട് റോഡിലാണ് സംഭവം. കാർ പൂർണമായി കത്തിനശിച്ചു. വേലിക്കാട് സ്വദേശി പോൾ ജോസഫി (62)ന്റെ താണ് കാർ. ആരാണ് കാറിനകത്ത് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല! മൃതദേഹം കാർ ഉടമയുടേതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയാകാമെന്നും കരുതുന്നു.