പാലക്കാട് ചിറ്റൂരിൽ, വീട്ടിൽ സ്ഫോടനം: ശാസ്ത്രീയ പരിശോധന വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.

ചിറ്റൂർ നന്ദിയോട് മേൽപ്പാടത്ത് കഴിഞ്ഞദിവസം വീട്ടിലുണ്ടായ സ്ഫോടനത്തിൽ സ്ത്രീക്കും മകനും പരിക്കേറ്റ സംഭവത്തിൽ തിങ്കളാഴ്ച ശാസ്ത്രീയ പരിശോധന സംഘം അപകടംനടന്ന വീട്ടിലെത്തി പരിശോധന നടത്തി.

കഴിഞ്ഞദിവസം രാത്രി ഏഴോടെ പൂജാമുറിയിൽ വിളക്കുവെക്കുന്നതിനിടെ തീപ്പെട്ടികൊള്ളി അബദ്ധത്തിൽ സമീപത്ത് സൂക്ഷിച്ചിരുന്ന പടക്കത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. അത് തട്ടിക്കളയുന്നതിനിടയാണ് പെട്ടെന്ന് പൊട്ടിത്തെറിച്ചതെന്നും പരിക്കേറ്റ വസന്തകോകിലം പോലീസിനോട് പറഞ്ഞു. വിഷുവിന് വാങ്ങിയശേഷം ബാക്കിയുണ്ടായിരുന്ന എട്ട് ഓലപ്പടക്കമാണ് പൂജാമുറിക്കുസമീപം സൂക്ഷിച്ചതെന്ന് മകൻ വിഷ്ണുവും പോലീസിനോട് പറഞ്ഞു.