പാലക്കാട് ചിറ്റൂർ ആര്യമ്പള്ളത്ത് തേനീച്ചയുടെ കുത്തേറ്റ് രണ്ട് ആശ പ്രവർത്തകരടക്കം നാലുപേർക്ക് പരിക്ക്. ആശ പ്രവർത്തകരായ ഉഷ, സെൽവി, പ്രദേശവാസികളായ രമ, ഭർത്താവ് സനൽകുമാർ എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. പരിക്കേറ്റവരെ കൗൺസിലർ കെ. ഷീജയുടെ നേതൃത്വത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു.👇
കഴിഞ്ഞ ദിവസമാണ് സംഭവം. ആര്യമ്പള്ളം ക്ലോറിനേഷൻ പ്രവൃത്തി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആശ പ്രവർത്തകരായ ഉഷയ്ക്കും ശെൽവിക്കും സമീപത്തെ മരത്തിൽനിന്ന് ഇളകിവന്ന തേനീച്ചയുടെ കുത്തേറ്റത്. പ്രദേശത്ത് പശുവിനെ മേയ്ക്കാൻ വന്നപ്പോഴാണ് രമയ്ക്കും ഭർത്താവ് സനൽകുമാറിനും തേനീച്ചയുടെ കുത്തേറ്റത്.