
പകൽ വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് മോഷണം നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പകൽ സമയത്ത് നെന്മാറ വല്ലങ്ങി മേഖലകളിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് മോഷണം നടത്തിയയാളെ പിടികൂടി. വല്ലങ്ങിയിലെ മുരളീധരന്റെ ഓയിൽ കടയിൽ പ്രദർശനത്തിനായി വെളിയിൽ വച്ചിരുന്ന 10 ലിറ്റർ ഓയിൽ ടിന്നും സമീപത്തെ ഇലക്ട്രിക്കൽ ഷോപ്പിൽ നിന്ന് ഫാൻ, ഇലക്ട്രോണിക് ഷോപ്പിൽ നിന്ന് പെൻഡ്രൈവ് എന്നിവ മോഷ്ടിച്ചയാളെയാണ് വ്യാപാരികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പകൽ സമയങ്ങളിൽ കടകൾക്ക് മുന്നിൽ വച്ചിരിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോകുന്ന പതിവുള്ള എലവഞ്ചേരി പെരിങ്ങോട്ടുകാവ് കിഴക്കുമുറി സ്വദേശിയായ സെൽവരാജ് (47) നെയാണ് നെന്മാറ പോലീസ് സബ് ഇൻസ്പെക്ടർ ഫാദിൽ റഹ്മാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് കേസെടുത്തത്. സമാനമായ രീതിയിൽ രണ്ടുദിവസം മുമ്പ് മേഖലയിൽ പ്രതി മോഷണം നടത്തിയതായി വ്യാപാരികൾ പരാതിപ്പെട്ടിരുന്നു.