കാപ്പി പറിക്കാൻ തോട്ടത്തിലെത്തിയ വീട്ടമ്മയെ കടുവ കൊന്നതിലാണ് കത്തോലിക്ക കോൺഗ്രസ് നെന്മാറ ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയത്. വനംവകുപ്പിന്റെ കാട്ടാളത്ത നയമാണ് വന്യമൃഗങ്ങളുടെ ആക്രമണം കൂടുന്നതിന് കാരണമാകുന്നതെന്നും കടുവയുടെ സാന്നിധ്യം ദിവസങ്ങൾക്ക് മുമ്പേ അറിഞ്ഞിട്ടും ജനവാസ മേഖലയിൽ എത്തിയ കടുവയെ പിടിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കാതിരുന്നത് ജനങ്ങളോടുള്ള സർക്കാരിൻെറ വെല്ലുവിളിയാണെന്നും യോഗത്തിൽ വിമർശിച്ചു. കത്തോലിക്ക കോൺഗ്രസ് രൂപത വൈസ് പ്രസിഡൻറ് ആൻറണി ഫ്രാൻസിസ് കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് ജോജി തോമസ് കുറ്റിക്കാടൻ അധ്യക്ഷനായി. ഫൊറോനാ പ്രസിഡൻറ് ദീപു മാത്യു, ഫൊറോന സെക്രട്ടറി സുജി ഇടയിലത്തുണ്ടിയിൽ, ജോൺസൺ ചെറുപറമ്പിൽ, ജോസ് വള്ളിയിൽ, ജേക്കബ് ഒളശ്ശയിൽ, ജസിൽ ജോസഫ്, ഷൈജു അറക്കൽ, സി. ജെ. ജിസ്മോൻ, ജിൻസ് തുടങ്ങിയവർ സംസാരിച്ചു.