ക്രിമിനല്‍ അഭിഭാഷകന്‍ ബി. എ.ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളൂരാണ്. ഇലന്തൂര്‍ ഇരട്ട നരബരി കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു ആളൂർ.
Read Moreകൊയ്ത്തു കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരണം പൂർത്തിയായില്ല!!
രണ്ടാം വിള കൊയ്ത്തു കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരണം പൂർത്തിയായില്ലെന്ന് കർഷകരുടെ പരാതി. സപ്ലൈകോ നെല്ലിന്റെ പ്രാഥമിക പരിശോധന സ്ലിപ്പ് (മഞ്ഞ ചീട്ട്) കൃഷി വിസ്തീർണ്ണം, ഇനം, ചാക്കിന്റെ എണ്ണം, തൂക്കം, മില്ലിന്റെ പേര് എന്നിവ രേഖപ്പെടുത്തിയ സ്ലിപ്പ് ലഭിച്ചിട്ട് ഒരു മാസത്തോളമായി വിവിധ പാടശേഖരങ്ങളിൽ നിന്ന് മില്ലിന്റെ ഏജന്റ്മാർ പൂർണമായും നെല്ല് സംഭരിച്ചിട്ടില്ല. നെന്മാറ അയിലൂർ പഞ്ചായത്തുകളിലെ നെല്ല് സംഭരണമാണ് പൂർത്തിയാവാത്തത്. ഒറവഞ്ചിറ, അടിപ്പെരണ്ട, പയ്യാങ്കോട് തുടങ്ങി വിവിധ പാടശേഖരസമിതികളിൽ ഭാഗികമായി സംഭരിച്ച് ശേഷിക്കുന്ന […]
Read Moreമേയ് ഒന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ മാറ്റം. റിസർവ് ബാങ്കാണ് എടിഎം ഇടപാടുകളിൽ നിരക്ക് വർധന പ്രഖ്യാപിച്ചത്.
പണം പിൻവലിക്കാനുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെയുള്ള ഓരോ ട്രാൻസാക്ഷനും നിലവിൽ 21 രൂപയാണ് നൽകുന്നത്. എന്നാൽ ഒന്നാം തീയതി മുതൽ അത് 23 രൂപയാകും. അക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മിൽ നിന്ന് മൂന്ന് തവണയും (മെട്രോ അല്ലാത്ത നഗരങ്ങളിൽ ഇത് അഞ്ച് തവണയും) പണം സൗജന്യമായി പിൻവലിക്കാം.
Read More