By ജോജി തോമസ്
അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാടുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്നും, അവധിക്കാല ക്ലാസുകൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതായും ഇത്തരം ക്ലാസുകൾ ഇനി അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. അവധിക്കാലം കുട്ടികൾ ആഘോഷിക്കാനുള്ളതാണെന്നും മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
By ജോജി തോമസ്
കൊച്ചിയിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റസിഡൻസ് അസോസിയേഷനിലെ താമസക്കാരി വനജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടക്കയിലാണ് രക്തം വാർന്ന് മരിച്ച നിലയിൽ വനജയെ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. കൂടുതൽ പരിശോധനകള്ക്കുശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്നും മൃതദേഹത്തിൽ നിറയെ മുറിവുകളുണ്ടെന്നും പോലീസ്.
By ജോജി തോമസ്
പാലക്കാട് നഗരസഭയിൽ UDF–LDF സഖ്യത്തിനുള്ള സാധ്യത അടഞ്ഞു!! ഇതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ BJP ഭരണനേതൃത്വത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. സിപിഎം, കോൺഗ്രസ് സംസ്ഥാന നേതൃത്വങ്ങൾക്കും സഖ്യത്തോടു താൽപര്യമില്ല. ഇതോടെ മുസ്‌ലിം ലീഗ് മുന്നോട്ടുവച്ച പോംവഴിയും അടഞ്ഞു. പാലക്കാട്ട് ഇന്ത്യാ മുന്നണി പോലെ സഖ്യമുണ്ടായാൽ അതു നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം മുഴുവൻ ചർച്ചയാകുമെന്നാണ് ഇരു പാർട്ടി നേതൃത്വങ്ങളുടെയും നിലപാട്. സംസ്ഥാനത്ത് ഇടതു ഭരണത്തിനെതിരെ ആഞ്ഞടിക്കുമ്പോൾ പാലക്കാട്ട് അവരുമായി ഒരു കാരണവശാലും സഖ്യം വേണ്ടെന്ന നിലപാടിലാണു കോൺഗ്രസ്.
By ജോജി തോമസ്
ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് പുറപെട്ട KSRTC ബസിന് തീ പിടിച്ചു. KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. പുലർച്ചെ രണ്ടിന് നഞ്ചങ്കോട് വെച്ചാണ് സംഭവം. യാത്രക്കാർ സുരക്ഷിതരാണ്. യാത്രക്കാരായ പലരുടെയും നിരവധി രേഖകൾ കത്തി നശിച്ചതായാണ് വിവരം. പലരുടെയും ഫോൺ, പാസ്പോർട്ട് എന്നിവ നഷ്ട്ടപ്പെട്ടു.
By ജോജി തോമസ്
