By ജോജി തോമസ്
പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെ സപ്തദിന സഹവാസ ക്യാമ്പ് മരുതറോഡ് ടെക്നിക്കൽ ഹൈസ്കൂളിൽ ആരംഭിച്ചു. മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ ഉദ്ഘാടനം നിർവ്വഹിച്ചു. പോളിടെക്നിക് പ്രിൻസിപ്പൽ ഡോ. പി ദിലീപ് അദ്ധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ്, കെ അജിത്, ജി സുരേഷ്, വി അവിരാജ് , പി എസ് രാഗ, പി പ്രദീഷ്, പി ശ്യാംകുമാർ, എം യദു അർജുൻ, സി മുഹമ്മദ് ഹസീബ്, സി എം രാഹുൽ, എൽ രേവതി, എസ് അമൽരാജ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ്, മാനസഗ്രാമം പ്രവർത്തനങ്ങൾ, അഭ്യസ്ത വിദ്യരുടെ തൊഴിൽ സർവേ, ദുരന്ത നിവാരണ പരിശീലനം തുടങ്ങിയവയും നടന്നു.
By ജോജി തോമസ്
സിപിഐഎം നേതാവ് പി.കെ. ശ്രീമതിയുടെ ബാഗും ഫോണും മോഷണം പോയി. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായി ബിഹാറിലേക്ക് പോകും വഴിയായിരുന്നു മോഷണം. കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക്പോകവേ ട്രെയിനിൽ വച്ചാണ് കവർച്ച നടന്നത്. ബാഗ്, മൊബൈൽഫോൺ, പണം, ഐഡൻ്റിറ്റി കാർഡുകൾ ഉൾപ്പെടെ എല്ലാം മോഷണം പോയി. സംഭവത്തിൽ ദൽസിംഗ്സാരായി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
By ജോജി തോമസ്
പാലക്കാട് പുതുശ്ശേരിയിൽ കാരൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. പുതുശ്ശേരി സ്വദേശി അശ്വിൻ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കാരളിന് ഉപയോഗിച്ചിരുന്ന ബാൻഡിൽ സിപിഎം എന്ന് എഴുതിയിരുന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, പ്രതി അശ്വിൻ രാജിനെതിരെ വധശ്രമത്തിന് കേസെടുത്തു.
By ജോജി തോമസ്
യുഡിഎഫ് മുന്നണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പി.വി.അൻവറിനെയും സി.കെ.ജാനുവിനെയും, വിഷ്ണുപുരം ചന്ദ്രശേഖറിനെയും യുഡിഎഫിൽ ഉൾപ്പെടുത്തി. ഇവരെ അസോസിയേറ്റ് അംഗങ്ങളാക്കാൻ കൊച്ചിയിൽ ചേർന്ന യോഗത്തിൽ ധാരണയായി. നേരത്തെ തന്നെ മുന്നണിയുടെ ഭാഗമാകാന് താത്പര്യം പ്രകടിപ്പിച്ച് ഇവർ കത്ത് നൽകിയിരുന്നു.
By ജോജി തോമസ്
