By ജോജി തോമസ്
”കേരളത്തിലെ വിദ്യാഭ്യാസ നയത്തെ RSSന് മുൻപിൽ അടിയറവ് വെച്ചുവോ?… പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണെന്നും അല്ലാതെ കേരളത്തിൻ്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വെക്കാനല്ലെന്നും, സവർക്കറെ പഠിപ്പിക്കാൻ ഉദ്ദേശമില്ലെന്നും! ഗോഡ്സെ ഗാന്ധിഘാതകൻ തന്നെയെന്നും പഠിപ്പിക്കുമെന്നും മന്ത്രി ശിവൻകുട്ടി.
By ജോജി തോമസ്
തൃശൂരിൽ വൻ കവർച്ച… മണ്ണുത്തി ദേശീയപാതയിലാണ് സംഭവം. ആഡംബര ബസ് ഉടമയെ വെട്ടിച്ച് 75 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മോഷ്‌ടാക്കൾ കടന്നു. അറ്റ്ലസ് ബസ് ഉടമ ബസ്സു വിറ്റ 75 ലക്ഷവുമായി ചായകുടിക്കാൻ കയറിയതിനിടയിലാണ് കവർച്ച നടന്നത്. സിസിടിവി ദൃശ്യങ്ങൾ വച്ച് കവർച്ച നടത്തിയവർക്കായുള്ള തിരച്ചിൽ വ്യാപകമാക്കി പോലീസ്.
By ജോജി തോമസ്
