അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ എൻഎസ്എസ് ക്യാമ്പയിൻ👇
പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ബോധവൽക്കരണം, ജലസ്രോതസ്സുകളുടെ ശുദ്ധീകരണം, ബ്ലീച്ചിംഗ് പൗഡർ വിതരണം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പോളിടെക്നിക്ക് പ്രിൻസിപ്പൽ ഡോ. പി. ദിലീപ് ഉദ്ഘാടനം നിർവ്വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ്, വളണ്ടിയർ സെക്രട്ടറിമാരായ സി. എം. രാഹുൽ, എൽ. രേവതി എന്നിവർ സംസാരിച്ചു.
Read Moreവനം വകുപ്പിന്റെ ട്രീ ഗ്രോവേഴ്സ് മേള ഇന്ന് നെന്മാറയിൽ.
കർഷകർക്കും വാണിജ്യപരമായ തേക്ക്, മലവേപ്പ്, കുമിഴ്, മട്ടി, മുള തുടങ്ങിയ വൃക്ഷങ്ങൾ വളർത്തുന്നവർക്കും ആധുനിക വൃക്ഷ കൃഷി സാങ്കേതിക വിദ്യകൾ, ഉയർന്ന വിളവ് നൽകുന്ന നടീൽ വസ്തുക്കൾ, കാർഷിക വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള വിപണി അവസരങ്ങൾ തുടങ്ങിയവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നു. ഇൻഡ്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻ്റ് എഡ്യൂക്കേഷൻ (ഐ. സി. എഫ്. ആർ. ഇ), നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനിറ്റിക്സ് ആൻ്റ് ട്രീ ബ്രീഡിംഗ് (ഐ. എഫ്. ജി. ടി ബി ), കേരള […]
Read Moreദന്തരോഗ നിർണയ ചികിത്സ ക്യാമ്പ് ഇന്ന് നെന്മാറയിൽ.👇
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പാലക്കാട് ശാഖയും മേലാർകോട് ഫൊറോന മാതൃവേദിയും സംയുക്തമായി നടത്തുന്ന ദന്ത ചികിത്സ ക്യാമ്പ് ഇന്ന് നെന്മാറ ക്രിസ്തുരാജ ദേവാലയ പാരിഷ് ഹാളിൽ നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ നടത്തുന്ന ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കും.
Read More