ജോജി തോമസ് നെന്മാറ : റബ്ബർ വില തകർച്ച തുടരുന്നു. ദുരിതത്തിലായി കർഷകർ. സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയായ 170 രൂപ ലഭിച്ചില്ലെങ്കിലും 160 നു മുകളിൽ വില ലഭിക്കുമെന്ന പ്രതീക്ഷയിൽ റെയിൻ ഗാർഡിങ് നടത്തി ടാപ്പിംഗ് ആരംഭിച്ച കർഷകരാണ് വില തകർച്ചയിൽ ദുരിതം അനുഭവിക്കുന്നത്. ജൂണിൽ സീസൺ ആരംഭിക്കുമ്പോൾ വില കിലോഗ്രാമിന് 165 വരെ ഉയർന്നെങ്കിലും ടാപ്പിംഗ് സജീവമായതോടെ വില കുറഞ്ഞു തുടങ്ങി. പ്രമുഖ ടയർ കമ്പനികൾ വിപണിയിൽ നിന്ന് ഷീറ്റ് റബ്ബറുകൾ വാങ്ങാത്തതാണ് വിപണിയിൽ വില […]
Read Moreവാർത്താ പ്രഭാതം
*നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധം* ?️നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഭീഷണിപ്പെടുത്തിയും മറ്റു മാർഗങ്ങളിലൂടെയും രാജ്യത്ത് മതപരിവർത്തനം നടക്കുന്നുണ്ടെന്നും ഇതു തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ല. വിഷയത്തിൽ ഒന്‍പത് സംസ്ഥാനങ്ങള്‍ പ്രത്യേക നിയമനിര്‍മാണങ്ങള്‍ തന്നെ നടത്തിയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. *ഹിമാചൽ മഴക്കെടുതി: മരണസംഖ്യ 74* ?️ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ എണ്ണം 74 ആയി ഉയർന്നു. ഇതിൽ 21 പേരും […]
Read Moreറേഡിയോ ജോക്കി രാജേഷ് വധക്കേസ്: രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം
റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണം. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നീചമായ കൃത്യമാണ് പ്രതികൾ നടത്തിയതെന്നും വധശിക്ഷയ്ക്ക് മാർഗരേഖ കൊണ്ടുവന്നത് കൊണ്ട് മാത്രമാണ് അത്തരമൊരു ശിക്ഷ നൽകാത്തതെന്നും കോടതി വ്യക്തമാക്കി.കേസിലെ രണ്ടാം പ്രതി മുഹമ്മദ് […]
Read Moreസര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച അറുപതുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 82 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍.
ശ്രീനഗര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുടക് സ്വദേശികളായ റീന അന്നമ്മ (40), സ്‌നേഹ (30), സ്‌നേഹയുടെ ഭര്‍ത്താവ് ലോകേഷ് (26) എന്നിവരെ കര്‍ണാടകയിലെ ജയനഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഒരു സുഹൃത്താണ് തനിക്ക് റീനയെ പരിചയപ്പെടുത്തിത്തന്നതെന്ന് അറുപതുകാരന്‍ പരാതിയില്‍ പറയുന്നു. റീനയുടെ അഞ്ചു വയസ്സുള്ള കാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ഥിച്ചായിരുന്നു ഇത്. ഹോട്ടലില്‍വച്ച് കണ്ടുമുട്ടിയപ്പോള്‍ 5000 രൂപ കൈമാറി. പിന്നീട് […]
Read More
ഗൃഹനാഥന് വെടിയേറ്റത് അബദ്ധത്തിലല്ല. നിർണായക വിവരം പുറത്ത്
ഇടുക്കി: മാവടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ നിർണായക വിവരം പുറത്ത്. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കൽ സണ്ണിയെ പ്രതികൾ മനപൂർവ്വം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മാവടി തകിടിയൽ സജി (50), മുകുളേൽപ്പറമ്പിൽ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം പുറത്ത് വന്നത്. പിടിയിലായ സജിയാണ് സണ്ണിയെ വെടിവച്ചത്. പ്രതികളിൽ ഒരാളായ ബിനുവിനെ മുമ്പ് […]
Read Moreകെ.ജെ.യു ജില്ല സമ്മേളനം ശനിയാഴ്ച തിരൂർ തുഞ്ചൻ പറമ്പിൽ
തിരൂർ: കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) മലപ്പുറം ജില്ല സമ്മേളനം ശനിയാഴ്ച തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ജില്ല സമ്മേളനം ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ( ഐ.ജെ.യു) ദേശീയ വൈസ് പ്രസിഡന്റ് ജി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ദേശീയ, സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും. സമ്മേളനത്തിൽ പുതിയ ജില്ല ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. വാർത്ത സമ്മേളനത്തിൽ ഐ.ജെ.യു അംഗം പി.കെ രതീഷ്, കെ.ജെ.യു സംസ്ഥാന കമ്മിറ്റി അംഗം എ.പി ഷഫീഖ്, വിനോദ് തലപ്പള്ളി, […]
Read More
കനാൽ വെള്ളം ഉടൻ തുറക്കണം: കോൺഗ്രസ്
അയിലൂർ.: കർക്കിടകം പോയി, ചിങ്ങു വന്നു തിരുവോണം അടുത്തു എന്നിട്ടും. കർഷകന്റെ ദുരിതം വർദ്ധിച്ചു തന്നെ. രണ്ടാം വിളന്നെല്ലളന്ന തിന്റെ വിലയല്ല. കടവും കഷ്ടപാടുമായാണ് ഒന്നാം വിള ഇറക്കിയത്. പൊള്ളുന്ന വെയിലിൽ നെൽപ്പാടങ്ങൾ ഉണങ്ങി തുടങ്ങി. വിളയെ രക്ഷിക്കാൻ പോത്തുണ്ടി ജലസേചന പദ്ധതിയിൽ നിന്നും കനാൽ വെള്ളം ഉടൻ തുറന്ന് വിടാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്അയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എസ്.എം.ഷാജഹാന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർനെന്മാറ ഇറിഗേഷൻ ഓഫീസിലെത്തി. ഇന്ന് 2 pm ന് കലക്ട്രേറ്റിൽ […]
Read More
ടി.ടി.ഐ.ജില്ലാ കലോത്സവം തുടങ്ങി
ജോജി തോമസ് നെന്മാറ: ടി.ടി.ഐ.ജില്ലാ കലോത്സവം നെന്മാറയില്‍ അരംഭിച്ചു. രണ്ടുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ വ്യാഴാഴ്ച സ്‌റ്റോജിതര മത്സരങ്ങളാണ് നടന്നത്. വെള്ളിയാഴ്ച കാലത്ത് 10 ന് നെന്മാറ നേതാജി കോളേജില്‍ എട്ടു വേദികളിലായി സ്‌റ്റേജ് മത്സരങ്ങള്‍ നടക്കും. കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. മത്സര വിജയികള്‍:മത്സര ഇനം ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ എന്ന ക്രമത്തില്‍: ചിത്രരചന: എം.ഭരത്കൃഷണ.എം.(ഗവ.ടി.ടി.ഐ.ചിറ്റൂര്‍), അതുല്‍(കെ.ബി.ആര്‍.ടി.ടി.ഐ, വടക്കഞ്ചേരി). ജലച്ഛായം: ജി.അജിഷ(മറിയാമ്മ മെമ്മോറിയല്‍ ടി.ടി.ഐ. പ്രഭാപുരം), പി.വി.നസീമ(എല്‍.എസ്.എന്‍.ടി.ടി.ഐ. ഒറ്റപ്പാലം). ഉപന്യാസം(മലയാളം): കെ.എം.പാര്‍വ്വതി(മറിയാമ്മ […]
Read More
ചാരായ വില്പന പിടികൂടി
നെന്മാറ : തിരുവഴിയാട്ടിൽ ചാരായ വില്പനക കാരനായ കുണ്ടിലിടിവ് മാണിക്യൻ 53) നെ അറസ്റ് ചെയ്തു പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നന്മാറ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുധീർ കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്വീട്ടിൽ സൂക്ഷിച്ച നിലയിൽ മൂന്ന് ലിറ്റർ ചാരായം പിടികൂടിയത്, പരിസരപ്രദേശങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നയാളാണ് പിടിയിലായത് പ്രിവൈൻഡർ ഓഫീസർമാരായ സിജിത്ത് ജി, വെള്ള കുട്ടി, കെ ലക്ഷ്മണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രുതി, ശ്രീകുമാർ, ദീപക്, […]
Read More