Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ബെന്നി വർഗീസ്September 5, 2023September 5, 2023
കേരളം വിനോദം സിനിമ

നടൻ ടൊവിനോ തോമസിന് പരുക്കേറ്റു

‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ടൊവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്‍ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി.

Read More
By ബെന്നി വർഗീസ്September 5, 2023September 5, 2023
കേരളം

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്ക്; പിക്കപ്പ് വാനുമായി കാർ കൂട്ടിയിടിച്ചു

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്കേറ്റു. ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോടു നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു ജോയ് മാത്യു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

Read More
By ബെന്നി വർഗീസ്September 5, 2023September 5, 2023
അറിയിപ്പുകൾ കേരളം

പീച്ചി റിസർവോയറിലെ വഞ്ചി അപകടം; മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി

വാണിയംപാറ ആനവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ കാണാതായ മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി. വാണിയമ്പാറ കൊള്ളിക്കാട് സ്വദേശികളായആറുമുഖൻ മകൻ അജിത്ത് (21), പൊട്ടിശേരിക്കുടിയിൽ പോൾസൻ മകൻവിബിൻ (26), പ്രധാനി വീട്ടിൽ ഹനീഫ മകൻ നൗഷാദ്(29), എന്നിവരുടെ മൃതുദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടു കൂടിയാണ് പീച്ചി റിസർവോയറിൽ ആനവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ മൂന്ന് യുവാക്കൾ അപകടത്തിൽ പെട്ടത്.

Read More
By എം എം റഹിമാൻSeptember 5, 2023September 5, 2023
കേരളം

ഹോട്ടൽ മാനേജ്മെന്റ് സീറ്റ് ഒഴിവ്

വടക്കഞ്ചേരി : ഗവ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷ ഫുഡ് പ്രൊഡക്ഷൻ , ഫുഡ് & ബിവറേജ് സർവ്വീസ് കോഴ്സിന് SC/ST വിഭാഗത്തിന് ഏതാനും സീറ്റ് ഒഴിവുണ്ട്. സൗജന്യ പഠനം, സ്റ്റൈപ്പന്റ്, 100 % ജോലി സാധ്യത. യോഗ്യത : +2 / ബിരുദം കൂടുതൽ വിവരങ്ങൾക്ക് 04922 256677, 9447610223

Read More
By എം എം റഹിമാൻSeptember 4, 2023September 4, 2023
കേരളം

ഭക്ഷ്യവിഷബാധയെന്ന് സംശയം; തിരുവനന്തപുരത്ത് നാലു വയസ്സുകാരൻ മരിച്ചു

മലയിൻകീഴിൽ നാലു വയസ്സുകാരൻ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് ആരോപണം. മലയിൽകീഴ് പ്ലാങ്ങാട്ടുമുകൾ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണകാരണമെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി.ഗോവ യാത്രയ്ക്കിടെ ഷവർമ കഴിച്ചതിനെ തുടർന്ന് കുട്ടിക്ക് ശാരീരികാസ്വസ്ഥത ഉണ്ടായെന്നു ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മലയിൻകീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More
By എം എം റഹിമാൻSeptember 4, 2023September 4, 2023
കേരളം

പീച്ചി ഡാം റിസർവോയറിൽ വഞ്ചി മറിഞ്ഞ് മൂന്ന് പേരെ കാണാതായി.തിരച്ചിൽ തുടരുന്നു

ബെന്നി വർഗീസ് പീച്ചി റിസർവോയറിൽആനവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ മൂന്ന് യുവാക്കളെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു അഗ്നിശമനസേന, സ്കൂബ ഡൈവേഴ്സ് തുടങ്ങിയവർ സ്ഥലത്തെത്തിയിട്ടുണ്ട് പീച്ചി റിസർവോയറിൽ ആ നവാരിയിലുണ്ടായ വഞ്ചി അപകടത്തിൽ കാണാതായ മൂന്ന് യുവാക്കളെ കണ്ടെത്താനുള്ള തിരച്ചിൽ തുടങ്ങി. കൊള്ളിക്കാട് സ്വദേശികളായ പൊട്ടിശ്ശേരി ക്കുടിയിൽ പോൾസൻ മകൻ വിബിൻ (26),പ്രധാനി വീട്ടിൽ ഹനീഫ മകൻ നൗഷാദ് (29), ആറുമുഖൻ മകൻ അജിത്ത് (21) എന്നിവർക്ക് വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്. മണിയൻ കിണർ മറ്റനായിൽ ശക്തിയുടെ മകൻ ശിവപ്രസാദ് […]

Read More
By എം എം റഹിമാൻSeptember 4, 2023September 4, 2023
കേരളം

ചെങ്ങന്നൂര്‍ കൊല്ലകടവില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അച്ചന്‍കോവിലാറ്റില്‍ കാണാതായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്ന സ്ഥലത്തിന് സമീപം അടിത്തട്ടിലെ കല്ലില്‍ കുരുങ്ങിയ നിലയിലാണ് വെണ്മണി പാറച്ചന്ത വലിയപറമ്പില്‍ സൈലേഷിന്റെ മകന്‍ കാശിനാഥന്റെ (3) മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ സേനയുടെ സ്‌കൂബാ ടീം ഇന്നലെ രാത്രി 9 മണിയോടെ നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ 6 മണിയോടെ ആരംഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളും സമീപത്തെ […]

Read More
By എം എം റഹിമാൻSeptember 4, 2023September 4, 2023
കേരളം

വാർത്ത പ്രഭാതം

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ 1 ന്‍റെ ആദ്യഘട്ട ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി സ്ഥിരീകരിച്ച് ഇസ്രൊ അധികൃതർ. പേടകം നിലവിൽ സജീവമാണെന്നും മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്രൊ വ്യക്തമാക്കി. ഇസ്രൊയുടെ ബംഗളൂരു കേന്ദ്രത്തിൽ നിന്നാണ് ഭൂമിയിൽ നിന്നുള്ള ഭ്രമണപഥമുയർത്തൽ നിർവഹിച്ചത്. ?ചന്ദ്രയാൻ മൂന്നിലെ പ്രഗ്യാൻ റോവറിന്റെ ദൗത്യം പൂർത്തിയായി. പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയെന്ന് ISRO അറിയിച്ചു. ബാറ്ററികൾ പൂർണമായി ചാർജ് ചെയ്ത ശേഷം റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റി. ഇതുവരെ റോവർ ശേഖരിച്ച വിവരങ്ങൾ […]

Read More
By എം എം റഹിമാൻSeptember 3, 2023September 3, 2023
കേരളം

മാവേലിക്കരയിൽ ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

ബെന്നി വർഗീസ് വെൺമണി സ്വദേശി ആതിരയാണ് മരിച്ചത്.നിയന്ത്രണം വിട്ട ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.അഞ്ചു പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇവരിൽ മൂന്നുപേരെ രക്ഷപെടുത്തി.ആതിരയുടെ മൂന്നു വയസ്സുള്ള മകൻ കാശിനാഥിനെ കാണാതായി.കുഞ്ഞിനായുള്ള തിരച്ചിൽ തുടരുകയാണ്.

Read More
By എം എം റഹിമാൻSeptember 3, 2023September 3, 2023
കേരളം

പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് 19 അടിജലവിതരണം ആറുദിവസത്തേക്ക് മാത്രം

കുടവെള്ളവും ആശങ്കയില്‍ജല നിരപ്പ് കുറഞ്ഞ പോത്തുണ്ടി അണക്കെട്ട്.പോത്തുണ്ടി: മഴക്കുറവില്‍ കാര്‍ഷിക മേഖല ഉണക്കഭീഷണി നേരിടുന്നതിനിടെ പോത്തുണ്ടി അണക്കെട്ടില്‍ നിന്നുള്ള കുടിവെള്ള വിതരണവും ആശങ്കയിലാകുന്നു. 14 ദിവസമായി ആയക്കെട്ട് പ്രദേശങ്ങളിലെ നെല്‍കൃഷിയ്ക്കായി ഇടതു വലതു കനാലുകളിലൂടെ വെള്ളം തുറന്നുവിട്ടിട്ടും അണക്കെട്ടിന്റെ തൊട്ടടുത്ത പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ പോലും ഇനിയും വെള്ളമെത്തിയിട്ടില്ല. ഇതോടെ 700 ഹെക്ടറിലധികം നെല്‍ കൃഷി ഉണക്കുഭീഷണിയില്‍ തുടരുകയാണ്.കഴിഞ്ഞ അഞ്ചുവര്‍ഷത്തേതില്‍ വെച്ച് ഏറ്റവും കുറവ് ജലനിരപ്പാണ് ഈ ഈ വര്‍ഷമുണ്ടായിട്ടുള്ളത്. ഓഗസ്റ്റ് 20 ന് ജലവിതരണം ആരംഭിക്കുമ്പോള്‍ 25 […]

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous