പാലക്കാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ 24 (വാണിയംകുളം) – എൽഡിഎഫ് നിലനിർത്തി.എൽഡിഎഫ് സ്ഥാനാർത്ഥി സി.അബ്ദുൾ ഖാദർ 10,207 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ്-6 (അഞ്ചുമൂര്‍ത്തി) യുഡിഎഫ് സ്ഥാനാർത്ഥി ജി. സതീഷ് കുമാർ 325 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് യുഡിഎഫ് നേടിയത്. ഒറ്റപ്പാലം നഗരസഭ വാര്‍ഡ് – 7 (പാലാട്ട് റോഡ്) ബി.ജെ.പി സ്ഥാനാർത്ഥി സഞ്ജുമോൻ 192 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് വാർഡ് നിലനിർത്തി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍-6 (കണ്ണോട്) […]
Read Moreഇന്നും നാളെയും അയിലൂർ ഗ്രാമപഞ്ചായത്തിലെക്കുള്ള കുടിവെള്ള വിതരണം മുടങ്ങും
പോത്തുണ്ടി ശുദ്ധജല വിതരണ പദ്ധതിയിൽ നിന്ന് അയിലൂർ ഗ്രാമപഞ്ചായത്തിലെ കൈതചിറ ടാങ്കിലേക്ക് പമ്പ് ചെയ്യുന്ന പ്രധാന പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും നാളെയും അയിലൂർ ഗ്രാമപഞ്ചായത്തിലെക്കുള്ള കുടിവെള്ള വിതരണം ഭാഗികമായി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
Read Moreവാർത്താകേരളം
13.12.2023 ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐക്കാർക്ക് ജാമ്യം?️ഗവർണർക്കെതിരെ പ്രതിഷേധിച്ച് അറസ്റ്റിലായ അഞ്ച് എസ്എഫ്ഐക്കാർക്ക് ജാമ്യമനുവദിച്ച് കോടതി. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരുന്നെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.തിങ്കളാഴ്ച വൈകിട്ട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഗവർണറുടെ വാഹനം തടഞ്ഞാണ് എസ്എഫ്ഐക്കാർ പ്രതിഷേധവുമായെത്തിയത്. പിന്നാലെ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തെങ്കിലും ദുർബലമായ വകുപ്പുകളാണ് ചുമത്തിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. രാഷ്ട്രപടിക്കും ഗവർണർക്കുമെതിരെ അക്രമം നടന്നാൽ ഐപിസി 124 അനുസരിച്ചാണ് കേസെടുക്കേണ്ടതെന്നു ഗവർണർ പ്രതികരിച്ചിരുന്നു. പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഏഴുവർഷം വരെ തടവു ലഭിക്കാവുന്ന വകുപ്പും കസ്റ്റഡിയിലെടുത്തവർക്കെതിരെ ചുമത്തിയിരുന്നു. ഗവർണറെ […]
Read Moreഎസ്എഫ്ഐ ആക്രമണം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഗവർണറെ കേരളത്തിലെ ക്യാമ്പസുകളിൽ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ. പ്രതിഷേധം കടുപ്പിക്കുമെന്നും എസ്എഫ്ഐ. പോലീസ് ഗവർണർക്ക് വഴങ്ങി എസ്എഫ്ഐ പ്രവർത്തകർക്കെതിരെ 124-ാം വകുപ്പ് ചുമത്തി കേസെടുത്തു. ഏഴുവർഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
Read Moreഅന്തരിച്ചു
അയിലൂർ: കയറാടി പയ്യാങ്കോട് നമ്പൻ കുട്ടി ആശാരിയുടെ മകൻ സതീഷ് (46) അന്തരിച്ചു. അമ്മ: രാധാമണി. ഭാര്യ: മിനി, മക്കൾ: സൂരജ് , സ്നേഹ സഹോദരങ്ങൾ: സന്തോഷ്, സന്ധ്യ, രാജേഷ്
Read Moreപാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമലയിൽ നാല് വയസ്സുകാരനെ ബന്ധുവായ യുവതി കഴുത്തു ഞെരിച്ച് കൊന്നു
കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് ക്രൂരകൃത്യം നടത്തിയത്. വണ്ണാമല സ്വദേശി മധുസൂദനനന്റെ മകൻ റിത്വികാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ദീപ്തി ദാസ് (29) സ്വയം മുറിവേൽപ്പിച്ച ഗുരുതര പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപ്തി ദാസ് മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ പുറത്തുപോയിരിക്കുകയായിരുന്നു. തിരികെ എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും ദീപ്തിയെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടത്. ചികിത്സയിലായിരുന്ന മധുസൂദനന്റെ അമ്മയെ ആശുപത്രിയിൽ […]
Read Moreകർഷകനെ കടുവ കൊലപ്പെടുത്തിയതിൽ പ്രതിഷേധം
ബത്തേരി മൂടക്കൊല്ലിയിൽ കർഷകനായ പ്രജീഷിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു. കിഫ ആലത്തൂർ നെന്മാറ അസംബ്ലി ലെവൽ സംയുക്ത കമ്മിറ്റി അടിപ്പെരണ്ടയിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. ദുരന്തനിവാരണ നിയമം സി ആർ പി.സി -133- 1-എഫ് അനുസരിച്ച് ജില്ലാ കളക്ടർ കടുവയെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് ഉടൻ നടപ്പാക്കാൻ യോഗം ശക്തമായി ആവശ്യപ്പെട്ടു.നേർച്ചപ്പാറ, പൂതംകുഴി, കരിമ്പാറ, കാൽച്ചാടി മേഖലയിൽ വ്യാപകമായി ആന കൃഷിനാശംം വരുത്തുന്നതിലും വളരെയധികം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് ആന, പുലി മുതലായ വന്യമൃഗങ്ങൾ […]
Read Moreവാർത്താകേരളം
12.12.2023 നവകേരള ബസിന് നേരെ “ഷൂ” എറിഞ്ഞ സംഭവം; കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു?️പെരുമ്പാവൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ 4 കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ വർഗീസ്, ദേവകുമാർ, ജിബിൻ, ജെയ്ഡന്‍ എന്നിലർക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഇവരെ കോടതിയിൽ ഹാജരാക്കും. കോണ്‍ഗ്രസ് അക്രമം അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്?️നവകേരള സദസ് അലങ്കോലമാക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം […]
Read Moreതെരുവുനായയുടെ അക്രമണം ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് ദാരുണാന്ത്യം
മലപ്പുറം പാണ്ടിക്കാട് തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ അമ്മയുടെ കൈയിൽ നിന്ന് വഴുതി കിണറ്റിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപ്പാസ് റോഡിലെ അരിപ്രത്തൊടി സമിയ്യ-മേലാറ്റൂർ കളത്തുംപടിയൻ ശിഹാബുദ്ദീൻ ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള മകളാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മാതാവ് സമിയ്യയുടെ തമ്പാനങ്ങാടിയിലെ വീട്ടിലായിരുന്നു അപകടമുണ്ടായത്.കുട്ടി മൂത്രമൊഴിച്ചത് വൃത്തിയാക്കാൻ കുഞ്ഞിനെയും കൊണ്ട് കിണറ്റിനടുത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം.
Read Moreകെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പോലീസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും കോടതി വിമർശനം
നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പോലീസ് കേസ് റജിസ്റ്റർ ചെയ്തു. എന്നാൽപ്രതികളെ മർദിച്ചവർ എവിടെയെന്നും, പോലീസ് മന്ത്രിമാരെ മാത്രം രക്ഷിച്ചാൽ പോരാ, ജനങ്ങളെയും രക്ഷിക്കണമെന്നും കോടതി. ഷൂ എറിഞ്ഞ സംഭവത്തിൽ പോലീസിനെതിരെ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിമർശനം നടത്തിയത്.
Read More