നെന്മാറ-ഒലിപ്പാറ റോഡ്: നാളെ സ്വകാര്യ ബസ് സൂചന പണിമുടക്ക്.👇
നെന്മാറ – ഒലിപ്പാറ റൂട്ടിൽ സ്വകാര്യ ബസുകൾ സൂചനാപണിമുടക്ക് നടത്തുമെന്ന് ബസ് ഉടമകൾ അറിയിച്ചു. രണ്ടുവർഷം കഴിഞ്ഞിട്ടും നവീകരണത്തിനായി പൊളിച്ച നെന്മാറ-ഒലിപ്പാറ പാതയുടെ നിർമ്മാണം പൂർത്തിയാക്കാതെ നീണ്ടുപോകുന്നതിനെതിരെയാണ് നാളെ സൂചന പണിമുടക്ക് നടത്തുന്നത്. നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലേക്ക് നെന്മാറയിൽ നിന്ന് ദിവസേന 35-ലധികം ട്രിപ്പുകളിലായാണ് സ്വകാര്യ ബസ് സർവീസ് നടത്തുന്നത്. സമയത്തിന് ഓടിയെത്താൻ കഴിയാത്തതും കേടുപാടുകൾ സംഭവിക്കുന്നതും അപകടങ്ങളും പതിവായതോടെയാണ് സർവീസ് നിർത്തിവെക്കാൻ ഉടമകൾ തീരുമാനിച്ചത്. പാതയുടെ അവശേഷിക്കുന്ന നവീകരണപ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നും, യാത്രക്കാർക്ക് […]
Read Moreക്ഷേമപെൻഷൻ നാളെ മുതൽ വിതരണം ചെയ്യും.
സെപ്തoബറിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ വ്യാഴാഴ്‌ച മുതൽ വിതരണംചെയ്യും. ഇതിനായി സംസ്ഥാന സർക്കാർ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും. ഓണത്തിന് രണ്ടു മാസത്തെ പെൻഷൻ 3200 രൂപ വിതം വിതരണം ചെയ്തിരുന്നു.
Read Moreനെല്ലിയാമ്പതിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് മുകളിൽ മരക്കൊമ്പ് വീണു.👇
നെന്മാറ – നെല്ലിയാമ്പതി റോഡിൽ ഇന്നലെ ഉച്ചക്ക് ശേഷം ഓടികൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് മുകളിൽ ഉണങ്ങിയ മരം പൊട്ടി വീണു ഡ്രൈവർക്ക് പരിക്കേറ്റു. ഉച്ചക്ക് ഒന്നരയോടെ നെന്മാറയിൽ നിന്നും നെല്ലിയാമ്പതി പോത്ത്പാറയിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ്സാണ് കുണ്ടർചോലക്ക് സമീപം അപകടത്തിൽ പെട്ടത്. അപകടത്തിൽ ബസിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ഇതേ തുടർന്ന് ഡ്രൈവർ ഗിരീഷിന്റെ ഇരുകൈകളിലും പരിക്കേറ്റു. അപകടത്തെത്തുടർന്ന് കുണ്ട്ർചോലയിൽ വെച്ച് ബസ് സർവീസ് അവസാനിപ്പിച്ചതിനെ തുടർന് ബസ്സിലെ യാത്രക്കാർ പെരുവഴിയിലായി. പിന്നീട് ഒന്നര […]
Read Moreദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവില്‍ നിന്ന് ഏറ്റുവാങ്ങി നടൻ മോഹൻലാല്‍. 71ാമത് ദേശീയചലച്ചിത്രപുരസ്‌കാരച്ചടങ്ങില്‍ വലിയ സദസിനെ സാക്ഷിയാക്കിയാണ് മോഹൻലാല്‍ പുരസ്കാരം സ്വീകരിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ വേദിയില്‍ അഭിനന്ദിച്ചു. താങ്കള്‍ മികച്ച ഒരു നടനാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.👇
നിങ്ങളുടെ മുന്നില്‍ നിന്ന് ഈ പുരസ്‌കാരംഏറ്റുവാങ്ങുമ്ബോള്‍വളരെഅഭിമാനമുണ്ടെന്ന് മോഹൻലാല്‍ പ്രതികരിച്ചു. ‘എന്റെ മാത്രം പുരസ്‌കാരം അല്ല. ഇത് മലയാളസിനിമയുടേതുകൂടിയാണ്. ഞാൻ സ്വപ്നങ്ങളില്‍ പോലും കാണാത്ത ഒന്നായിരുന്നു ഈ പുരസ്‌കാരം. കേരളത്തിലെ എന്റെ മികച്ച പ്രേക്ഷകർക്ക് ഞാൻ ഈ പുരസ്‌കാരം സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ’- മോഹൻലാല്‍ പറഞ്ഞു. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ചസഹനടനുള്ള പുരസ്‌കാരം വിജയരാഘവനും, ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉർവശിയും സ്വന്തമാക്കി. നേക്കല്‍ എന്ന […]
Read More