ലോക്സഭാ തെരഞ്ഞെടുപ്പ്; പെട്രോൾ-ഡീസൽ വില അഞ്ച് മുതൽ പത്ത് രൂപ വരെ കുറച്ചേക്കും?️ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ നീക്കം. പരാമാവധി പത്തു രൂപ കുറച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ എണ്ണക്കമ്പനികൾ ചർച്ച തുടരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.2022 ഏപ്രിൽ മുതൽ ഇന്ധനവിലയിൽ കാര്യമായ മാറ്റം വരുത്താൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ധനവില പുനർ നിർണയിക്കുമെന്നാണ് വിവരം. അടുത്ത മാസത്തോടെ ഇന്ധനവില കുറയ്ക്കുമെന്ന കാര്യത്തിൽ തീരുമാനമാകുമെന്നാണ് വിവരം. ഇക്കാര്യത്തിൽ […]
Read Moreസുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തും; താമര കൊണ്ട് തുലാഭാരം നടത്തും.. തൃശ്ശൂരിൽ ഇന്ന് പ്രാദേശിക അവധി
തൃശ്ശൂരിൽ ഇന്ന് പ്രാദേശിക അവധി പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്നപരീക്ഷകള്‍ക്കുംഅവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Read Moreവാർത്താ കേരളം *
* പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനു തുടക്കം?️രണ്ടു ദിവസത്തെ കേരള സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ വിമാനമിറങ്ങി. പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു.നെടുമ്പാശേരിയിൽ നിന്ന് ഹെലികോപ്റ്ററിൽ കൊച്ചി നാവികസേനാ വിമാനത്തളത്തിലേക്ക് ഹെലികോപ്റ്ററിൽ യാത്ര. അതിനു ശേഷം റോഡ് ഷോ കഴിഞ്ഞ് ഗവൺമെന്‍റ് ഗസ്റ്റ് ഹൗസിൽ വിശ്രമം. സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി?️ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പൊലീസ് തലപ്പത്ത് […]
Read Moreമാളയിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം
മാളയിൽ കുഴിക്കാട്ടുശ്ശേരി വരദനാട് പാറമടയിലേക്ക് കാർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപമാണ് അപകടം നടന്നത്. കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻ ചിറതാക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 ന് ഇവർ സഞ്ചരിച്ച കാർ 40അടിയോളം താഴ്ചയുള്ള പാറമടയിലേക്ക് മറിയുകയായിരുന്നു. പുറകിൽ വന്ന ബൈക്ക് യാത്രക്കാരനാണ് പാറമടയിലേക്ക് കാർ മറിയുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.
Read Moreപ്രഭാത വാർത്തകൾ….
2024 | ജനുവരി 16 | ചൊവ്വ | 1199 | മകരം 2 | ഉത്രട്ടാതി ◾കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ തട്ടിപ്പു കേസില്‍ സിപിഎം 25 അക്കൗണ്ടുകള്‍ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ മന്ത്രി പി. രാജീവ് സമ്മര്‍ദം ചെലുത്തി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍. മാപ്പു സാക്ഷിയാക്കുന്ന ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് മന്ത്രി […]
Read Moreസംഗീത സംവിധായകൻ കെ. ജെ. ജോയ് (77) അന്തരിച്ചു
സംഗീത സംവിധായകൻ കെ. ജെ. ജോയ് (77) ചെന്നൈയിൽ അന്തരിച്ചു. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളുടെ ചികിത്സയിലായിരുന്നു.
Read Moreപൊങ്കലിനെ വരവേറ്റ് നെല്ലിയാമ്പതിയിലെ തമിഴ് തൊഴിലാളികൾ
നെല്ലിയാമ്പതിയിലെ തോട്ടങ്ങളിൽ ജോലിചെയ്യുന്ന തമിഴ് തൊഴിലാളികൾ പൊങ്കലിനെ വരവേറ്റു.തൈപിറന്താൽ വഴി പിറക്കുമെന്നാണ് തമിഴ് ജനതയുടെ വിശ്വാസം. ധനുമാസത്തിൻ്റെ (മാർഗഴി മാസം) അവസാനദിവസവും മകര മാസത്തിന്റെ (തൈമാസം) ആദ്യ മൂന്നുദിവസവുമാണ് പൊങ്കൽ ആഘോഷിക്കുന്നത്. ഞായ റാഴ്ച ബോഗി പൊങ്കലോടെയാണ് ആഘോഷത്തിന് തുടക്കമായത്. പോയവർഷത്തിന്റെ അവശിഷ്ടങ്ങളെ കത്തിച്ചു പുതിയ പ്രതീക്ഷകളുടെ വർഷത്തിലേക്കുകടക്കുന്ന ചടങ്ങാണ് ബോഗി പൊങ്കൽ. ഇതിനായി കാപ്പ്കെട്ടൽ എന്നറിയപ്പെടുന്ന വീടും, കാലിത്തൊഴുത്തും വൃത്തിയാക്കി എരിക്കില, മാവില, കുരുത്തോല എന്നിവ കൊണ്ട് കാപ്പ്കെട്ടി കോലമിട്ടാണ് ബോഗി പൊങ്കലിനെ വരവേറ്റത്. തിങ്കളാഴ്ചയാണ് […]
Read Moreതന്റെ ബൈക്കിടിച്ച് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചയാൾ കുഴഞ്ഞു വീണ് മരിച്ചു
ആലത്തൂർ: ബൈക്കിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചയുടൻ, ബൈക്കോടിച്ചയാൾ കുഴഞ്ഞുവീണു മരിച്ചു. തരൂർ തോണിപ്പാടം ചെറാക്കോട്ടിൽ സി.എം. ലക്ഷ്മണനാണ് (50) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴേമുക്കാലോടെ, ദേശീയപാതയിൽ ആലത്തൂർ വാനൂർ മുക്കിലായിരുന്നു അപകടം. വഴിയാത്രക്കാരനായ ആലത്തൂർ നെല്ലിയാങ്കുന്നം കലാധരനെ (38) ലക്ഷ്മണൻ ഓടിച്ച ബൈക്ക് തട്ടി. കാലിൽ പരിക്കേറ്റ കലാധരനെ ജില്ലാ ആശുപത്രിയിൽ എത്തിക്കാൻ പോയവർക്കൊപ്പം ആംബുലൻസിൽ ലക്ഷ്മണനും ഉണ്ടായിരുന്നു. ആലത്തൂർ പൂങ്ങോടുള്ള സുഹൃത്തുക്കളെയും തോണിപ്പാടത്തുള്ള സഹോദരങ്ങളെയും അപകടവിവരം വിളിച്ചറിയിക്കുകയും ചെയ്തു. കലാധരനെ ഡോക്ടർ പരിശോധിക്കുന്നതിനിടെ ലക്ഷ്മണൻ […]
Read Moreവാർത്താ കേരളം
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം?️ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം കെ കെ ശൈലജ. പാര്‍ലമെന്‍റിലും നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉയരണമെന്നും കോഴിക്കോട് കെഎല്‍എഫ് വേദിയില്‍ മുന്‍മന്ത്രി കെകെ ശൈലജ പറഞ്ഞു.സ്ത്രീകൾക്ക് കൂടുതൽ പ്രതിനിധ്യം കൊടുക്കണം എന്ന ധാരണ എൽ ഡി എഫിൽ ഉണ്ട്. സ്ത്രീകൾ മുഖ്യമന്ത്രി ആകുന്നതിൽ തടസമില്ല. നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉയരുന്നതിനായി കൂടുതല്‍ സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം കൊടുക്കണം, മത്സരിപ്പിക്കണം. കേരളത്തില്‍ ഇന്നല്ലെങ്കില്‍ നാളെ, […]
Read Moreപ്രഭാത വാർത്തകൾ
2024 ജനുവരി 15 തിങ്കൾ1199 മകരം 1 ചതയം, പൂരുരുട്ടാതി ◾മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15 നു മുമ്പ് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഇന്ത്യയുമായി ധാരണയായെന്നു മാലി സര്‍ക്കാര്‍ അവകാശപ്പെട്ടു. മാലിയില്‍ രണ്ടു മാസം മുമ്പു നടന്ന തെരഞ്ഞെടുപ്പിനു പിറകേ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ മാലി പ്രസിഡന്റിന്റെ ചൈന സന്ദര്‍ശനത്തിനു പിറകേയാണ് ഇന്ത്യന്‍ സേനയെ പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത്. മാലിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് മൂന്നു വര്‍ഷംമുമ്പാണ് […]
Read More