മൂന്നാറില്‍ കഴിഞ്ഞ ദിവസം കണ്ടത് കരിമ്പുലിയെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെ തോട്ടം മേഖല ഞെട്ടലിലാണ്. മേഖലയില്‍ ആദ്യമായാണ് കരിമ്പുലിയെ കാണുന്നത്. കട്ടപ്പന കഞ്ചിയാറില്‍ കടമ്പനാട്ട് ശശിധരന്റെ കൃഷിയിടത്തിലാണ് പുലിയുടെ സാന്നിധ്യം കണ്ടത്. ഇത് കൂടാതെ തൊടുപുഴക്ക് സമീപം കരിങ്കുന്നത്തും അജ്ഞാത ജീവി വളർത്തു നായയെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. ചിന്നക്കനാലില്‍ പതിവ് പോലെ ചക്കക്കൊമ്പനിറങ്ങി കാർഷിക വിളകളടക്കം നശിപ്പിച്ചിട്ടുമുണ്ട്.
Read Moreവെഞ്ഞാറമൂട്ടിൽ കാട്ടുപന്നി ശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് (35) മരിച്ചത്. രാത്രിയില്‍ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റില്‍ നിന്നും മീൻ പിടിച്ച് മടങ്ങിവരവേ ആണ് ദുരന്തമുണ്ടായത്.പുലർച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. മൃതദേഹം പോസ്റ്റുമോർട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതി കമ്പിയില്‍ തട്ടി നിലത്തു വീണ നിലയിൽ കിടക്കുകയായിരുന്നു . ആശുപത്രിയില്‍ എത്തുന്നതിനു മുൻപായി മരിച്ചിരുന്നു.
Read Moreപ്രഭാത വാർത്തകൾ
2024 മാർച്ച് 24 ഞായർ 1199 മീനം 11 പൂരം ◾ ഇലക്ടറല്‍ ബോണ്ട് അഴിമതിയില്‍ പ്രധാനമന്ത്രിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സിബിഐ, ഇഡി അടക്കം അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ്. ഇലക്ടറല്‍ ബോണ്ടില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ◾ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും അടിയന്തിരമായി ഇടപെടണമെന്നുമാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. […]
Read Moreആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആന ഇടഞ്ഞു
ആറാട്ടുപുഴ തറയ്ക്കൽ പൂരം കഴിഞ്ഞ് ഉപചാരം ചൊല്ലി പിരിയുന്നതിനിടെ ആനകൾ ഇടഞ്ഞു നിരവധി പേർക്കു പരിക്ക്. ആറാട്ടുപുഴ ശാസ്‌താവും ഊരകത്തമ്മ തിരുവടിയും ഉപചാരം ചൊല്ലി പിരിയുന്നതിനിടയിലാണു സംഭവം. ഊരകത്തമ്മ തിരുവടിയുടെ കോലമേറ്റിയ ഗുരുവായൂർ രവികൃഷ്ണൻ എന്ന ആന ആറാട്ടുപുഴ ശാസ്താവിന്റെ കോലമേറ്റിയ പുതുപ്പള്ളി അർജുനൻ എന്ന കൊമ്പനെ കുത്തുകയായി രുന്നു.തുടർന്ന് ആറാട്ടുപുഴ ക്ഷേ ത്രത്തിനു മുന്നിൽനിന്ന് ആന ആറാട്ടുപുഴ മന്ദാരംകടവ് വഴി പാലത്തിനു മുകളിലൂടെ മുളങ്ങ് ഭാഗത്തേക്ക് ഓടിയ ആനകളെ എലിഫൻ്റ സ്ക്വാഡ് എത്തി തളച്ചു. പരിക്കേറ്റവരെ […]
Read Moreവാർത്താകേരളം
കെജ്‌രിവാളിനെ 6 ദിവസത്തേക്ക് റിമാൻഡിൽ വിട്ട് കോടതിമദ്യ നയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ റിമാൻഡിൽ വിട്ട് കോടതി. ഈ മാസം 28 വരെയുള്ള ആറു ദിവസമാണ് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മൂന്നു മണിക്കൂറിലേറെ നീണ്ടു നിന്ന വാദത്തിനൊടുവിലാണ് കോടതി ഉത്തരവ്. ഡൽഹി റൗസ് അവന്യു പിഎംഎൽഎ കോടതിയിലാണ് കെജ്‌രിവാളിനെ ഹാജരാക്കിയിരുന്നത്. കെജ്‌രിവാൾ മദ്യനയ അഴിമതിക്കേസിലെ മുഖ്യ ആസൂത്രകനാണെന്നും 9 തവണ സമൻസ് അവഗണിച്ചുവെന്നും 10 ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകണമെന്നുമായിരുന്നു ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. […]
Read Moreനെന്മാറ വല്ലങ്ങി വേല കൊടിയേറി
നെന്മാറ – വല്ലങ്ങി വേലയ്ക്ക് ഇരു ദേശങ്ങളിലും കൂറയിടുന്നതിനുള്ള കൊടിയേറ്റം ഇന്നലെ നടന്നു. മുളം കൂറയിടൽ ചടങ്ങിനായി ഇരു ദേശ മന്ദുകളിൽ കൊടി തോരണങ്ങളാൽ അലങ്കരിച്ച മുളകൾ ഇതിനായി സജ്ജമാക്കി. നെന്മാറ ദേശം അയിനംപാടം പുത്തൻപുരയ്ക്കൽ തറവാട്ടിൽ നിന്നും, വല്ലങ്ങിദേശം പടിവട്ടം വീട്ടിൽ നിന്നും എത്തിച്ച മുളകളിലാണ് കൊടിക്കൂറ കെട്ടി ഉയർത്തിയത്. നെന്മാറയിൽ രാത്രി 9.30ന് പ്രത്യേക പൂജയ്ക്കു ശേഷം മന്ദത്ത് ഒത്തുചേരുന്ന ദേശ പ്രമുഖരുടെ നേതൃത്വത്തിൽ വേട്ടക്കൊരുമകൻ ക്ഷേത്ര പരിസരത്തും കൊടിമരം ഉയർത്തി . വല്ലങ്ങിയിലെ […]
Read Moreപ്രഭാത വാർത്തകൾ
2024 മാർച്ച് 23 ശനി 1199 മീനം 10 പൂരം ◾ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ ഭീകരാക്രമണം. മോസ്‌കോ നഗരത്തിലെ സംഗീതനിശക്കിടയില്‍ 5 അക്രമികള്‍ നടത്തിയ വെടിവയ്പില്‍ അമ്പതിലേറെ പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. നൂറിലേറെപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. സംഗീത പരിപാടി നടക്കുകയായിരുന്ന ഹാളില്‍ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനമുണ്ടായി. ഇതോടെ ഹാളിന് തീപിടിച്ചു. തീപടര്‍ന്ന് ഹാളിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണു. യുക്രൈന് ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. ◾ മദ്യനയ കേസില്‍ ഇഡി […]
Read Moreനെന്മാറ വല്ലങ്ങി വേല ; അവലോകനയോഗം ചേർന്നു
ഏപ്രിൽ രണ്ടിനു നടക്കുന്ന നെന്മാറ വല്ലങ്ങി വേല അവലോകന യോഗം ചേർന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല. നെന്മാറ വല്ലങ്ങി വേല കമ്മിറ്റി ഭാരവാഹികൾ, പോലീസ്, അഗ്നിരക്ഷസേന, ആരോഗ്യം, വൈദ്യുതി ബോർഡ്, വാട്ടർ അതോറിറ്റി, എക്സൈസ്, സാമൂഹിക വലവൽക്കരണ വിഭാഗം, റവന്യൂ, ശുചിത്വമിഷൻ, മോട്ടോർ വാഹന വകുപ്പ്, പഞ്ചായത്ത്, ദേവസ്വം തുടങ്ങി 60 വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു നെന്മാറ പി. ഡബ്ല്യു. ഡി. റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ചിറ്റൂർ […]
Read Moreവാർത്താകേരളം
കെജ്‌രിവാൾ അറസ്റ്റിൽ:ഡൽഹിയിൽ നിരോധനാജ്ഞ🖱️മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. വസതിക്കു പുറത്ത് വൻപൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരുന്നത്. ആം ആദ്മി പ്രവർത്തകരും വസതിക്കു മുന്നിൽ ഇടം പിടിച്ചിരുന്നു. 12 പേരടങ്ങുന്ന ഇഡി സംഘമാണ് വസതിയിൽ പരിശോധനാ വാറന്‍റുമായി എത്തിയത്. മദ്യനയ അഴിമതി കേസിൽ ഇഡിയുടെ നടപടി നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസിൽ ഇഡി നടപടികളിൽ നിന്ന് കെജ്‌രിവാളിന് സംരക്ഷണം നൽകാൻ കോടതി തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് […]
Read More