നെന്മാറ-വല്ലങ്ങി വേല കാണാൻ കുടുംബ സുഹൃത്തിൻ്റെ വീട്ടിൽ എത്തിയ കോയമ്പത്തൂർ സ്വദേശി മുങ്ങി മരിച്ചു. കോയമ്പത്തൂർ സൂലൂർ നടുപ്പാളയത്തിൽ ശെൽവരാജിൻ്റെ മകൻ വിനോദ്‌കുമാർ (24) ആണ് മരിച്ചത്. പോത്തുണ്ടി ഡാമിനു സമീപത്തുള്ള സുഹൃത്ത് മണികണ്ഠൻ്റെ വീട്ടിലേക്ക് ഇന്നലെ ഉച്ചയ്ക്കാണ് എത്തിയത്. ഭക്ഷണത്തിനു ശേഷം ശിവക്ഷേത്രത്തിനു സമീപമുള്ള തടയണയിൽ 4 കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ വിനോദ്‌കുമാർ ചെളി നിറഞ്ഞ തടയണയിൽ മുങ്ങിത്താഴ്ന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർന്നു പുറത്തെടുത്ത ഉടൻ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജ
Read Moreനെന്മാറ – വല്ലങ്ങി വേല വെടിക്കെട്ട് സമയം
ഏപ്രിൽ 2 ഇന്ന് വല്ലങ്ങി ദേശം വൈകീട്ട് 6.30 നെന്മാറ ദേശം വൈകീട്ട് 7.00 ഏപ്രിൽ 3 നാളെ നെന്മാറ ദേശം പുലർച്ചെ 3.00 വല്ലങ്ങി ദേശം പുലർച്ചെ 4.00
Read Moreവേലയും കാണാം ഉദ്യാനവും കാണാം; നടക്കില്ല മക്കളെ!! പോത്തുണ്ടി ഉദ്യാനം ചൊവ്വാഴ്ച തുറക്കില്ല
നെന്മാറ വല്ലങ്ങി വേല: പോത്തുണ്ടി ഉദ്യാനം ചൊവ്വാഴ്ച തുറന്നു പ്രവർത്തിക്കില്ല.നെന്മാറ വല്ലങ്ങി വേലയോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഉള്ളതിനാലാണ് ഉദ്യാനം തുറക്കാത്തത്ഉദ്യാനം തുറക്കാത്തത് പോത്തുണ്ടി അണക്കെട്ടിനോട് ചേർന്നുള്ള ഉദ്യാനവും സാഹസിക ഉദ്യാനവും തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പ്രാദേശിക അവധിയായതിനാലും ഉദ്യാനം സന്ദർശകർക്ക് തിരിച്ചു പോകുന്നതിന് നെന്മാറ ടൗണിൽ ഗതാഗത നിയന്ത്രണം ഉള്ളതിനാലുമാണ് ഉദ്യാനം അടച്ചിടുന്നതെന്ന് അറിയിച്ചു.
Read Moreവൈകിട്ട് 6 മുതൽ രാത്രി 11 വരെ ലൈറ്റ്, ഫാൻ, എയർ കണ്ടീഷണർ തുടങ്ങിയ വൈദ്യുതി ഉപകരണങ്ങൾ മിതമായി ഉപയോഗിക്കുക.
📌📌📌 വൈകുന്നേരങ്ങളിൽ ഇൻഡക്ഷൻ കുക്കറിൽ പാചകം ചെയ്യുന്നത് ഒഴിവാക്കുക. കുടിവെള്ള ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും, വാഷിങ്ങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതും, വസ്ത്രങ്ങൾ ഇസ്തിരിയിടുന്നതും കഴിയുന്നതും പകൽ സമയത്ത് ചെയ്യുക. വൈദ്യുതി വാഹനങ്ങൾ പകൽ സമയത്ത് ചാർജ് ചെയ്യാൻ ശ്രമിക്കുക.
Read Moreപ്രഭാത വാർത്തകൾ
2024 മാർച്ച് 31 ഞായർ 1199 മീനം 18 തൃക്കേട്ട പ്രത്യാശാ സന്ദേശം വിളിച്ചോതി ഇന്ന് ഈസ്റ്റര്‍. ഏവര്‍ക്കും സ്വാതി ന്യൂസിന്റെ ഈസ്റ്റര്‍ ദിനാശംസകള്‍. ◾ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്നും സ്വര്‍ണ്ണ കടത്ത് കേസില്‍ കണ്ണികള്‍ ഏത് ഓഫീസില്‍ വരെ എത്തിയെന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്നും ഇത്തവണ കേരളത്തില്‍ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. […]
Read Moreഎങ്ങനെ പ്രതിയായി; തന്നെ കുടുക്കിയാളെ വെളിപ്പെടുത്തി കേജ്‌രിവാള്‍_
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇഡിക്കെതിരെ ഡൽഹി റോസ് അവന്യൂ കോടതിയിൽ സ്വയം വാദിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. താന്‍ എന്തുകൊണ്ട് പ്രതിയായി എന്ന കാര്യമാണ് പ്രധാനമായും കേജ്‌രിവാള്‍ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.ഇ.ഡി അഭിഭാഷകനുമായി ശക്തമായ വാദമാണ് ഡൽഹി മുഖ്യമന്ത്രി കോടതിയിൽ നടത്തിയത്. അദ്ദേഹത്തിൻ്റെ ഭാര്യ സുനിതയും ഡൽഹി മന്ത്രിസഭയിലെ സഹപ്രവർത്തകരായ അതിഷിയും സൗരഭ് ഭരദ്വാജും ഗോപാല്‍ റായും കോടതിയില്‍ എത്തിയിരുന്നു. കേജ്‌രിവാള്‍ കോടതിയിൽ പറഞ്ഞത് ഞാന്‍ എന്തുകൊണ്ട് ഈ കേസില്‍ ഉള്‍പ്പെട്ടുവെന്ന് കോടതിയില്‍ പറയാം. ഈ കേസിന് […]
Read Moreപ്രഭാത വാർത്തകൾ
2024 മാർച്ച് 30 ശനി1199 മീനം 17 അനിഴം ◾അറബിക്കടലില്‍ വീണ്ടും കടല്‍ക്കൊള്ളക്കാരെ തുരത്തി ഇന്ത്യന്‍ നാവികസേന. 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലുകള്‍ക്കുമൊടുവില്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇറാനിയന്‍ മത്സ്യബന്ധന കപ്പലും അതിലെ 23 പാകിസ്താന്‍ ജീവനക്കാരേയും ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചു. ഒമ്പത് സായുധരായ കടല്‍ക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയന്‍ കപ്പലില്‍ കയറിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെയാണ് ഇന്ത്യന്‍ നാവികസേന ഓപ്പറേഷനിലേര്‍പ്പെട്ടത്. ◾ആദായനികുതി വകുപ്പിന്റെ നടപടികള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോണ്‍ഗ്രസ്. എല്ലാ പിസിസി അധ്യക്ഷന്മാര്‍ക്കും സംസ്ഥാന ചുമതലയുള്ള […]
Read Moreപ്രഭാത വാർത്തകൾ
📰📰📰📰📰📰📰📰📰📰📰 2024 | മാർച്ച് 29 | വെള്ളി | 1199 | മീനം 16 | വിശാഖം🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷🙏🏼🪷 ◾ ഭീഷണിപ്പെടുത്തുന്നതും അപഹസിക്കുന്നതും വിന്റേജ് കോണ്‍ഗ്രസിന്റെ സംസ്‌കാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം സ്വാര്‍ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ നാണമില്ലാതെ മറ്റുള്ളവരില്‍ നിന്ന് പ്രതിബദ്ധത ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ രാജ്യത്തോടുളള എല്ലാ പ്രതിബദ്ധതയും അവര്‍ വേണ്ടെന്ന് വയ്ക്കുകയാണെന്നും മോദി പറഞ്ഞു. 140 കോടി ജനങ്ങള്‍ അവരെ നിരസിക്കുന്നതില്‍ അദ്ഭുതമില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കടുത്ത സമ്മര്‍ദത്തിലാക്കാന്‍ വ്യാപക […]
Read Moreവാർത്താകേരളം
കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും🖱️എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ കസ്റ്റഡിയിൽ നിന്ന് അടിയന്തരമായി മോചിപ്പിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ആവശ്യം അംഗീകരിക്കാതെ ഡൽഹി ഹൈക്കോടതി. മദ്യ നയക്കേസിൽ തന്നെ അറസ്റ്റ് ചെയ്തതും റിമാൻഡിൽ വച്ചിരിക്കുന്നതും ചോദ്യം ചെയ്തു കൊണ്ട് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ ഇഡിയോട് ഏപ്രിൽ രണ്ടിനകം കോടതി മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ 3ന് ഹർജി വീണ്ടും പരിഗണിക്കും. അതു വരെ കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും. ഡോ. കെഎസ് അനിൽ പൂക്കോട് വെറ്ററിനറി സര്‍വകലാശാല പുതിയ വിസി🖱️കേരള വെറ്ററിനറി സർവ്വകലാശാലയുടെ […]
Read Moreനെന്മാറ അയിലൂരില്‍ ഉറങ്ങിക്കിടന്നയാൾ ടിപ്പര്‍ ലോറി കയറി മരിച്ചു.
നെന്മാറ അയിലൂരില്‍ ഉറങ്ങിക്കിടന്നയാൾ ടിപ്പര്‍ ലോറി കയറി മരിച്ചു. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടില്‍ രമേഷ് (കുട്ടന്‍ 45) ആണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ്അപകടമുണ്ടായത്. വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി ,മണ്ണ്തട്ടുന്നതിനായി ലോറി പുറകോട്ട് എടുക്കുമ്പോഴാണ് തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേഷിന്റെശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങിയത്. അയിലൂര്‍സ്വദേശി ജയപ്രകാശിന്റെ വീട്ടിലേക്ക് മണ്ണ്കൊണ്ടുവന്നലോറിയാണ്അപകടമുണ്ടാക്കിയത്.മണ്ണ്കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ ദിവസംപരാതിഉയര്‍ന്നതിനെ തുടര്‍ന്നാണ് രാത്രിയില്‍ ടിപ്പറില്‍ മണ്ണ് കൊണ്ടുവന്നു തള്ളിയത്.
Read More