Skip to content
എൻ്റെമലയാളംന്യൂസ്.കോം

Breaking News:

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.

  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.

  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.

  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.

  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

 

  • രാഷ്ട്രീയം
  • കേരളം
  • ദേശീയം
  • വിദേശം
  • വിദ്യാഭ്യാസം
    • ടെക്നോളജി
  • ആരോഗ്യം
  • വിനോദം
    • സ്പോർട്സ്
    • ഫാഷൻ
    • സഞ്ചാരം
    • സാഹിത്യം
    • സിനിമ
  • അറിയിപ്പുകൾ
  • അവസരങ്ങൾ
  • എഡിറ്റോറിയൽ
    • കുറിപ്പുകൾ
By ജോജി തോമസ്June 3, 2024June 3, 2024
കേരളം

റബ്ബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ( മഴ മറ ) പണികൾ ആരംഭിച്ചു. റെയിൻ ഗാർഡ് പിടിപ്പിക്കുന്ന തൊഴിലാളികളുടെ ക്ഷാമം മഴയ്ക്ക് മുമ്പ് പണി തീർക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.

റബ്ബർ ബോർഡ് സബ്സിഡി നിരക്കിൽ മഴ മറ ഉല്പന്നങ്ങൾ വിതരണം ചെയ്തില്ല. മഴക്കാലത്തു റബ്ബർ ടാപ്പിങ് നടത്തുന്നതിനു മരങ്ങളിൽ മഴ മറ ( റെയിൻ ഗാർഡ് ) സ്ഥാപിക്കുന്ന പണി റബ്ബർ തോട്ടങ്ങളിൽ സജീവമായി. മൺസൂൺ മഴയ്ക്ക് മുമ്പായി റെയിൻ ഗാർഡ് ചെയ്യേണ്ടതുണ്ട്. മഴ ആരംഭിച്ച് റബ്ബർ മരങ്ങൾ നനഞ്ഞാൽ മരങ്ങളുടെ തടിയിൽ പശ ഒട്ടിപ്പിടിക്കാതിരിക്കുകയും റെയിൻ ഗാർഡിനും പശയ്ക്കുമിടയിലൂടെ വെട്ടുപട്ടയിലേക്ക് വെള്ളം ഒലിച്ചിറങ്ങിയാൽ റബ്ബർ പാലിൽ മഴ വെള്ളം കലർന്ന ഉപയോഗശൂന്യമാകും എന്നതിനാലാണ് മഴയ്ക്കു മുമ്പ് […]

Read More
By ബെന്നി വർഗീസ്June 3, 2024June 3, 2024
കേരളം

പ്രഭാത വാർത്തകൾ

🔘🔘🔘🔘🔘🔘🔘🔘🔘🔘 വാർത്തകൾ വിരൽത്തുമ്പിൽ 2024 | ജൂൺ 3 | തിങ്കൾ | 1199 | ഇടവം 20 | അശ്വതി l 1445 l ദുൽഖഅദ് 25➖➖➖➖➖➖➖➖ ◾ മോദി സര്‍ക്കാരിന്റെ മൂന്നാമൂഴം പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ ഏഴ് വ്യത്യസ്ത യോഗങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നതെന്നും യോഗങ്ങളില്‍ അടുത്ത സര്‍ക്കാരിന്റെ ആദ്യത്തെ 100 ദിന പരിപാടികള്‍ ചര്‍ച്ചയായെന്നും സൂചനകളുണ്ട്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം, […]

Read More
By ജോജി തോമസ്June 2, 2024June 2, 2024
കേരളം

നിർമ്മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ്തകർന്നു വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് ഉച്ചക്ക് മലപ്പുറം ജില്ലയിലെ താനൂർ ഒഴൂരിലാണ് സംഭവം.

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊൽക്കത്ത സ്വദേശി ജാമിലൂൻ ആണ് മരിച്ചത്. അകറലി, സുറാബലിഎന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More
By ജോജി തോമസ്June 2, 2024June 2, 2024
കേരളം

നെല്ലിയാമ്പതിയിലെ മാൻപാറ, ഹിൽടോപ്പ്, കുരിശുപള്ളി തുടങ്ങിയ പ്രദേശങ്ങൾ വിനോദസഞ്ചാരത്തിന് തുറന്നു കൊടുക്കണം; വ്യാപാരി വ്യവസായി നെല്ലിയാമ്പതി യൂണിറ്റ്.

വ്യാപാരി വ്യവസായി നെല്ലിയാമ്പതി യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. നെല്ലിയാമ്പതിയിലെ ജനവാസ, തോട്ടം, വിനോദസഞ്ചാര മേഖലകൾ ബഫർ സോണിൽ നിന്ന് ഒഴിവാക്കണം. മാൻപാറ, ഹിൽടോപ്പ്, കുരിശുപള്ളി തുടങ്ങിയ പ്രദേശങ്ങൾ വിനോദസഞ്ചാരത്തിന് തുറന്നു കൊടുക്കണമെന്നീ ആവശ്യങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിയാമ്പതി യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നെല്ലിയാമ്പതി യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി ജനറൽ ബോഡി യോഗം മണ്ഡലം പ്രസിഡന്റ് മധുസൂദനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് രക്ഷാധികാരി എസ്. പി. അയ്യപ്പൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് […]

Read More
By ജോജി തോമസ്June 1, 2024June 1, 2024
കേരളം

ഇന്ന് ഉച്ചയോടെ ഇടിമിന്നലേറ്റ് തൃശൂരില്‍ രണ്ടു പേർ മരിച്ചു. തലക്കോട്ടുകര തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50), വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്‍റെ ഭാര്യ നിമിഷ (42) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ മിന്നലേറ്റത്. മിന്നലേറ്റ ഗണേശനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിന് പുറത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയതാണ് നിമിഷ. ഈ സമയം ശക്തമായ ഇടിയും മിന്നലുമുണ്ടായിരുന്നു.നിമിഷ കുളി കഴിഞ്ഞ് വരാത്തതിനാല്‍ വീട്ടിലുള്ളവര്‍ വന്ന് നോക്കിയപ്പോള്‍ കുളിമുറിയില്‍ വീണു കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചിരുന്നു. കുളിമുറിയിലെ വയറിങ് ഉരുകിയ നിലയിലായിരുന്നു.

Read More
By ജോജി തോമസ്June 1, 2024June 1, 2024
കേരളം

കൊട്ടിയത്ത് സഹോദരങ്ങൾ കാൽവഴുതി കുളത്തിൽ വീണു; സഹോദരന് പിന്നാലെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഏഴു വയസുകാരനും ദാരുണാന്ത്യം.

സഹോദരനെ രക്ഷപ്പെടുത്താൻ ശ്രമിച്ച ഏഴു വയസുകാരനും മരണത്തിനു കീഴടങ്ങി. മൈലാപ്പൂർ പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്- ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫർസിൻ (12) സഹോദരൻ അഹിയാൻ (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറേ കാലോടെ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം. കുട്ടികളുടെ അമ്മയുടെ ബേക്കറി ഷോപ്പ് കുളത്തിന്റെ അടുത്തായിട്ടാണ്. ഇവിടെയെത്തിയ കുട്ടികൾ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകുന്നതിനിടെ അഹിയാൻ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ അഹിയാനെ രക്ഷിക്കാൻ ഫർസീനും കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. […]

Read More
By ജോജി തോമസ്June 1, 2024June 1, 2024
കേരളം

സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു; ഗാർഹികാവശ്യ സിലിണ്ടർ വിലയിൽ മാറ്റമില്ല.

സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്.1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്.നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നൽകേണ്ട വില. ഗാർഹികാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില നിലവിൽ കുറച്ചിട്ടില്ല.2024 മേയ് 1 ന് 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകള്‍ക്ക് 19 രൂപ കുറച്ചിരുന്നു. അതേസമയം സിലിണ്ടറിന്‍റെ വില കുറച്ചതിന്റെ കാരണങ്ങൾ വ്യക്തമല്ല.

Read More
By ജോജി തോമസ്June 1, 2024June 1, 2024
കേരളം

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാഷ്ണല്‍ എന്‍.ജി.ഒ.കോണ്‍ഫഡേറഷന്‍, ദിശ, എന്നിവയുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തി. മേലാര്‍കോട് ഗ്രാമപ്പഞ്ചായത്തംഗം സി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സൃഷ്ടി ക്ലബ്ബ് പ്രസിഡന്റ് എം.വി. പ്രസാദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍, ഖജാന്‍ജി എം.സുകുമാരന്‍, ഷമീന, അനസൂയ, അജുമാത്യൂ എന്നിവര്‍ സംസാരിച്ചു.

Read More
By ജോജി തോമസ്June 1, 2024June 1, 2024
കേരളം

മൂന്ന് മാസം നീണ്ടുനിന്ന ലോക്സഭാതെരഞ്ഞെടുപ്പിന് ഇന്ന് സമാപനം!!

അവസാനഘട്ട വോട്ടെടുപ്പിൽ 57 മണ്ഡലങ്ങൾ പോളിങ് ബൂത്തിലെത്തും. ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. ഉത്തര്‍പ്രദേശും പഞ്ചാബും അടക്കം7സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായചണ്ഡിഗഡിലുമാണ് ഇന്ന് വോട്ടെടുപ്പ്.

Read More
By ജോജി തോമസ്May 31, 2024May 31, 2024
കേരളം

ശനിയും ചൊവ്വയും ഡ്രൈ ഡേ; കേരളത്തിൽ ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു ദിവസം സമ്പൂർണ ഡ്രൈ ഡേ വരുന്നു. ഒന്നാം തീയതിയായ ശനിയാഴ്ചയും വോട്ടെണ്‌ണൽ ദിനമായ ചൊവ്വാഴ്‌ചയും സംസ്ഥാനത്തെ മുഴുവൻ മദ്യവിൽപനശാലകളും അടഞ്ഞുകിടക്കും.

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പോളിംഗിനോട് അനുബന്ധിച്ച് കേരളത്തിൽ രണ്ടു ദിവസം സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും ബെവ്കോ ഷോപ്പുകളും 48 മണിക്കൂർ അടച്ചിട്ടിരുന്നു. മദ്യനയം തിരുത്തി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നു വെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് അടുത്തടുത്ത ദിവസങ്ങളിൽ സമ്പൂർണ മദ്യനിരോധനം വരുന്നത്.

Read More

Posts navigation

Older posts
Newer posts

Recent Posts

  • സംസ്ഥാനത്ത് 79.63% പോളിങ്;  തപാൽ വോട്ട് ഉൾപ്പെടുത്തിയിട്ടില്ല! കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ.
  • അടിച്ചു സെഞ്ചറി ; ഐപിഎലിൽ തൻ്റെ നാലാം സെഞ്ചറി. ചെന്നൈ സൂപ്പർ കിങ്സ് ജഴ്‌സിയിൽ കന്നി സെഞ്ചറിയും. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് സഞ്ജുവിൻ്റ നേട്ടം. 52 പന്തിൽ 14 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിന്റെ സെഞ്ചറി.
  • കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ.
  • കണ്ണൂ‍‍ർ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകനാണ് ആക്രമിച്ചതെന്ന് സിപിഎം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥിയും ആശുപത്രിയിലെത്തി.
  • പാലക്കാട് വോട്ടിനു പണം നൽകിയ സംഭവം; NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു. വോട്ടിനുവേണ്ടി പണം നൽകിയ സംഭവം സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരുന്നു.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024
  • November 2024
  • October 2024
  • September 2024
  • August 2024
  • July 2024
  • June 2024
  • May 2024
  • April 2024
  • March 2024
  • February 2024
  • January 2024
  • December 2023
  • November 2023
  • October 2023
  • September 2023
  • August 2023
  • July 2023
  • എഡിറ്റോറിയൽ ബോർഡ്
Copyright © Online News Theme By Rigorous