കൊല്‍ക്കത്ത മെഡിക്കല്‍ കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നടി ആലിയ ഭട്ട് ആശങ്ക പങ്കുവച്ചു. നിർഭയ ദുരന്തം നടന്നിട്ട് ഒരു ദശാബ്ദ്ത്തിലേറെയായിട്ടും സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ഓർമിപ്പിക്കുന്ന സംഭവമാണ് കൊല്‍ക്കത്തയില്‍ നടന്നതെന്ന് നടി ആലിയ ഭട്ട്.
Read Moreസ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ അവഗണിച്ചെന്ന് വിമർശനം.
ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പ്രോട്ടോകോള്‍ പ്രകാരം പ്രതിപക്ഷ നേതാവിന് മുൻനിരയിലാണ് സീറ്റ് നല്‍കേണ്ടത്. എന്നാല്‍, ഒളിമ്പിക്സ് താരങ്ങള്‍ക്കൊപ്പം പിൻനിരയിലാണ് രാഹുലിന് സീറ്റ് നല്‍കിയത്. ഇതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ശിവരാജ് സിങ് ചൗഹാൻ, അമിത് ഷാ, എസ്.ജയശങ്കർ എന്നിവരാണ് മുൻനിരയിൽ ഉണ്ടായിരുന്നത്. പക്ഷേ കാബിനറ്റ് പദവിയുള്ള ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുലിന് ഏറ്റവും പിന്നില്‍ നിന്നും രണ്ടാമത്തെ നിരയിലാണ് സീറ്റ് അനുവദിച്ചത്.
Read Moreനാളെ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ പണിമുടക്കും, അത്യാഹിതവിഭാഗം മാത്രം പ്രവര്‍ത്തിക്കും.
യുവ ഡോക്ടറുടെ ബലാത്സംഗകൊലപാതകവുമായി ബന്ധപ്പെട്ടാണ് പണിമുടക്ക്. അത്യാഹിതവിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുകയെന്നും ഒപിയും ഡ്യൂട്ടിയും ബഹിഷ്‌കരിക്കുമെന്നും കെഎംപിജിഎ അറിയിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റെ ഡോക്ടര്‍മാരും നാളെ സൂചനാ സമരംനടത്തും. ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.
Read Moreഡോക്ടറെ ബലാത്സംഗം ചെയത് കൊലപ്പെടുത്തിയ സംഭവം; കൊൽക്കത്തയിൽ സംഘർഷം.
ആർ ജി കർ ആശുപത്രിയും, പ്രതിഷേധപ്പന്തലും അടിച്ചുതകർത്തു. സംഘർഷത്തിനു പിന്നിൽ പുറത്തുനിന്നെത്തിയ സംഘമെന്ന് പ്രതിഷേധക്കാർ. 24 മണിക്കൂറിനുള്ളിൽ പ്രതികളെനിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സർക്കാർ.
Read Moreവന്യ മൃഗശല്യത്തിൽ നടപടി ആവശ്യപ്പെട്ട് കിഫ നിവേദനം നൽകി; പ്രതിഷേധ യോഗവും നടത്തി.
അയിലൂർ പഞ്ചായത്തിലെ മലയോര മേഖലയിലെ വന്യമൃഗശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കിഫ ( കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ)യുടെ നേതൃത്വത്തിൽ നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിവേദനം നൽകി. തുടർച്ചയായി കാട്ടാന, പുലി, കരടി, മാൻ, കുരങ്ങ്, പന്നി, മയിൽ, മലയണ്ണാൻ തുടങ്ങി വന്യമൃഗങ്ങൾ കൃഷിനാശം വരുത്തുന്നതിനും, വീട്ടുവളപ്പുകളിൽ എത്തി ഭീതി പരത്തുന്നതിലും, മൗലികാവകാശമായ സഞ്ചാരസൗകര്യത്തിന് വന്യമൃഗങ്ങൾ തടസ്സം നിൽകുന്നത് ഒഴിവാക്കുക, ജീവനും സ്വത്തിനും സംരക്ഷണം നൽകുക, മലയോര മേഖലയിലെ സൗരോർജ്ജ വേലിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, വിള നാശത്തിന് […]
Read Moreഓണം വരവായി.. കച്ചവട സ്ഥാപനങ്ങള്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കണം; ശക്തമായ നടപടിക്കൊരുങ്ങി സർക്കാർ.
വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നിര്‍ദ്ദേശിച്ചു. ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകള്‍ ശക്തമാക്കും. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, എഡിഎം, ആര്‍ഡിഒ, അസിസ്റ്റൻഡ് കളക്ടർമാർ എന്നിവര്‍ ജില്ലകളില്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ഓണത്തിന് ജില്ലകളില്‍ ഭക്ഷ്യവകുപ്പ്, റവന്യു, പോലീസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത സ്ക്വാഡുകള്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Read Moreഷിരൂരിൽ നടത്തിയ തിരച്ചിൽ കണ്ടെത്തിയ ലോഹ ഭാഗങ്ങൾ അർജുൻ സഞ്ചരിച്ച ലോറിയുടേതല്ല എന്ന് ലോറി ഉടമ മനാഫ് വെളിപ്പെടുത്തി.
ഷിരൂരിൽ നടത്തിയ തിരച്ചിൽ കണ്ടെത്തിയ ലോഹ ഭാഗങ്ങൾ അർജുൻ സഞ്ചരിച്ച ലോറിയുടേതല്ല എന്ന് ലോറി ഉടമ മനാഫ് വെളിപ്പെടുത്തി. ഇന്ന് വീണ്ടും തുടങ്ങിയ തിരച്ചിലിലാണ് ലോറിയുടെതെന്ന് സംശയിക്കുന്ന ലോഹ ഭാഗങ്ങൾ കണ്ടെത്തിയത്.
Read Moreകരുതൽ വേണം അംബാനെ.. സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല!
നാളെ സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി. കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്‌കോയ്ക്ക് അവധിയാണ്.
Read Moreനെല്ലിയാമ്പതിയിലെ വെള്ളം കയറി നശിച്ച മരുന്നുകൾ ഒഴിവാക്കണം; നാഷണൽ ജനതാദൾ
നെല്ലിയാമ്പതി നൂറടിയിലെ ആയുർവേദ ആശുപത്രിയിൽ വെള്ളം കയറി നശിച്ച മരുന്നുകൾ ഒഴിവാക്കണം. രണ്ടാഴ്ച മുമ്പ് ഉണ്ടായ വെള്ള പൊക്കത്തിൽ നൂറടി പുഴയോരത്ത് പ്രവർത്തിക്കുന്ന സർക്കാർ ആയുർവേദ ആശുപത്രിക്കകത്ത് വെള്ളം കയറി മൂന്ന് ഷെൽഫിലെ മരുന്നുകൾ വെള്ളം മുങ്ങിയിരുന്നു. വെള്ളം കയറി മുങ്ങിയ ഷെൽഫുകളിലെ മരുന്നുകൾ മാറ്റി പുതിയ മരുന്ന് സ്റ്റോക്ക് എത്തിച്ച് വിതരണം ചെയ്യണമെന്നും, ഗവ. ആയുർവേദ ആശുപത്രിയിൽ സ്ഥിരമായി ആയുർവേദ ഡോക്ടറെ നിർമ്മിക്കണമെന്നും നാഷണൽ ജനതാദൾ നെല്ലിയാമ്പതി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എം. സലിം അധ്യക്ഷനായി.കെ.ജെ. […]
Read Moreവയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂലൈ 30 മുതൽ ഇന്ന് വൈകീട്ട് ആറ് വരെ ലഭിച്ചത് 140,90,40,323 രൂപ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ മാസം ജൂലൈ 30 മുതൽ ഓഗസ്റ്റ് 13 വൈകീട്ട് ആറ് മണി വരെ ലഭിച്ചത് 140,90,40,323 രൂപ. (നൂറ്റിനാപ്പതു കോടി തൊണ്ണൂറു ലക്ഷത്തി നാൽപ്പതിനായിരത്തി മുന്നൂറ്റിഇരുപത്തിമൂന്നു രൂപ.)
Read More