ഡൽഹി സ്ഫോടനം; കാർ ഉടമ കസ്റ്റഡിയിൽ! ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കാറുടമ കസ്റ്റഡിയിൽ. പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാറിൻ്റെ ഉടമയായ സൽമാൻ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. താൻ മറ്റൊരാൾക്ക് വിറ്റ വാഹനമാണ് പൊട്ടിത്തെറിച്ചതെന്നാണ് ഇയാളുടെ മൊഴി. സൽമാൻ്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനമാണ് പൊട്ടിത്തെറിച്ചത്. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനം ആർക്കാണ് വിറ്റതെന്നും എന്തുകൊണ്ട് ആർസി ഉടമയുടെ പേര് മാറ്റിയില്ലെന്നും ആരൊക്കെ വാഹനത്തിലുണ്ടായിരുന്നു എന്നൊക്കെയുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. പോലീസ് അന്വേഷണം ഊർജ്ജതമാക്കി.
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം; 9 മരണം, 25 പേർക്ക് പരിക്ക്. മരണസംഖ്യ ഉയർന്നേക്കാമെന്ന് റിപ്പോർട്ട്.
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾക്കും തീപിടിച്ചു. സ്ഫോനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അഗ്നിശമനസേന സ്ഥലത്തെത്തി തീനിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്. ഡൽഹി പോലീസിന്റെ പ്രത്യേക സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. അതേസമയം ഇന്ന് ഹരിയാനയിലെ ഫരീദാബാദിൽ വൻ സ്ഫോടക ശേഖരവും ആയുധങ്ങളും പിടികൂടിയിരുന്നു. ഉഗ്രസ്ഫോടകശേഷിയുള്ള 350 കിലോ ആര്‍ഡിഎക്സ്, എകെ 47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. ഫരീദാബാദിലെ ഒരു […]
Read Moreന്യൂഡൽഹി ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം. ഒരാൾ മരണപ്പെട്ടു. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട കാർ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ വലിയ ശബ്ദം കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി. പരിസരത്ത് ജനങ്ങളെ ഒഴിപ്പിച്ചു വരുന്നു. കാറിനു സമീപമായി നിന്നവർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
വൈദ്യുതി കണക്ഷനുള്ള ചെലവ് കിലോവാട്ട് നിരക്കിലേക്ക്… ഉയര്‍ന്ന തുക ശുപാര്‍ശചെയ്ത് കെഎസ്ഇബി👇
വൈദ്യുതി കണക്ഷനെടുക്കുന്നതിനുള്ള ചെലവ് ലോഡിന്റെ അടിസ്ഥാനത്തിലാക്കാന്‍ കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കി. ആവശ്യമായിവരുന്ന ലൈനിന്റെയും പോസ്റ്റിന്റെയും വില കണക്കാക്കിയാണ് ഇതുവരെ നിരക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ പോസ്റ്റ് വേണ്ടവര്‍ക്കും വേണ്ടാത്തവര്‍ക്കും ഒരേനിരക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനം. പോസ്റ്റ് വേണ്ടവര്‍ക്ക് നിലവിലെ രീതിയെക്കാള്‍ ലാഭകരമാണിത്. വേണ്ടാത്തവര്‍ക്ക് നഷ്ടവും. ഏകീകൃതനിരക്ക് ഇതിനകം പല സംസ്ഥാനങ്ങളും നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, ഇതിനായി കെഎസ്ഇബി ശുപാര്‍ശചെയ്ത തുക കൂടുതലാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഗാര്‍ഹിക കണക്ഷന് കിലോവാട്ടിന് 1800 രൂപയാണ് കെഎസ്ഇബി അപേക്ഷയില്‍ ആവശ്യപ്പെട്ടത്. നിലവില്‍ […]
Read Moreകേരളത്തിന് മൂന്നാം വന്ദേഭാരത്: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു.👇
കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഓൺലൈനായിട്ടാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്. എറണാകുളം-ബെംഗളൂരു റൂട്ടിലോടുന്ന വന്ദേഭാരതിന്റെ ട്രയൽ റൺ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രത്യേക വേദി സജ്ജമാക്കിയിരുന്നു. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് ബെംഗളൂരുവിൽ എത്തിച്ചേരും. വാരാണസിയിൽ 4 പുതിയ വന്ദേഭാരത് ട്രെയിനുകൾ മോദി ഉദ്ഘാടനം ചെയ്തു. എറണാകുളം – ബെംഗളൂരു കൂടാതെ, ബനാറസ് – ഖജുരാഹൊ, ലക്നൌ-, ഫിറോസ്പൂർ […]
Read More