ഡിസംബർ 26,27 തീയതികളിൽ ഔദ്യോഗിക ദുഃഖാചരണം പൊതുപരിപാടികൾ സർക്കാർ മാറ്റിവെച്ചു
Read Moreട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ പാലക്കാട് കൂട്ടുപാത മുതൽ ഇരട്ടയാൽ വരെ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മലമ്പുഴ എംഎൽഎ എ. പ്രഭാകരൻ ഉദ്ഘാടനം നിർവഹിച്ചു. മോട്ടോർ വാഹന വകുപ്പ് പാലക്കാട് എൻഫോഴ്സ്മെന്റ് വിഭാഗം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ. ദേവീദാസൻ, എം. പി. ദീപക്ക്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ വി ജിതേഷ്, ആൻറണി സിജു ജോർജ്ജ്, എം. ശിവകുമാർ എന്നിവർ സംസാരിച്ചു.
Read Moreഎന്നാലും എന്റെ വടക്ക് നാഥാ.. ഇതിൽ സത്യം എന്ത് ?..
തൃശ്ശൂർ പൂരം വിവാദം; ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൂരം അട്ടിമറിച്ചുവെന്നും തിരുവമ്പാടി ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയതായും സർക്കാർ തള്ളിയ ADGP എം. ആർ. അജിത്ത് കുമാറിന്റെ റിപ്പോർട്ട് പുറത്ത്. അന്വേഷണം സിബിഐക്ക് വിടണമെന്നും ADGP എം. ആർ. അജിത്ത് കുമാറിന്റെ പുറത്തുവന്ന റിപ്പോർട്ട് പോലീസിന് തന്നെ നാണക്കേടെന്ന് തിരുവമ്പാടി ദേവസ്വം.
Read Moreനെല്ലിയാമ്പതി അഥിതി തൊഴിലാളികൾക്ക് രാത്രികാല പരിശോധന ക്യാമ്പ്.
ദേശീയ കൊതുക് ജന്യ രോഗ നിയന്ത്രണ പറിപാടിയുടെ (National Vector Born Disease Control Prigramme) ഭാഗമായി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസും, മൊബൈൽ ഇമിഗ്രാൻഡ്സ് സ്ക്രീനിംഗ് ടീം (MIST), നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അഥിതി തൊഴിലാളികൾക് രാത്രികാല രക്ത പരിശോധന ക്യാമ്പ് നടത്തി. മലേറിയ, ഫൈലേറിയ എന്നീ കൊതുക് ജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായാണ് നെല്ലിയാമ്പതിയിലെ രാജാക്കാട്, ഓറിയന്റൽ എസ്റ്റേറ്റുകളിലെ 50 ഓളം അഥിതി തൊഴിലാളികൾക്ക് രാത്രികാല രക്തപരിശോധന ക്യാമ്പ് നടത്തിയത്. […]
Read Moreസ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന്റെ പേരിൽ അധ്യാപകരെ ഭീഷണിപ്പെടുത്തിയതായി പരാതി. ചിറ്റൂർ നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലാണ് സംഭവം.
നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിൽ ഇന്നലെ ഉച്ചയോടെ വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ മൂന്നു പേരാണ് സ്‌കൂളിലെത്തി വിദ്യാർഥികൾക്കു മുൻപിൽ വച്ച് അധ്യാപകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ഭാഗമായി അധ്യാപകരോട് കയർത്തതായും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് ചിറ്റൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More