By ജോജി തോമസ്
കണ്ണൂരിൽ റോഡിലേക്ക് വീണ ആളുടെ ദേഹത്ത് ബസ്സിന്റെ പിൻചക്രം കയറിയിറങ്ങി ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 3.20 ഓടെയാണ് കണ്ണൂര്‍ കാൾടെക്സ് എൻഎസ് ടാക്കീസിന് മുന്നിൽ വെച്ച് ദാരുണമായ അപകടമുണ്ടായത്. കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ടാണ് മരണം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല!
By ജോജി തോമസ്
വീണ്ടും വേലി തന്നെ വിളവ് തിന്നുന്നുവോ..? അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ച കേസ്; വടകര ഡിവൈഎസ്പി എ. ഉമേഷിനെ സസ്പെൻഡ് ചെയ്തു. ഉമേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പോലീസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തര വകുപ്പ് ഇറക്കിയ റിപ്പോർട്ടിൽ പറയുന്നു.
By ജോജി തോമസ്
പശുവിൻ്റെ കുത്തേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു !🌹👇
പശുവിൻ്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരണപ്പെട്ടു. തിരുവഴിയാട് അരിപ്പാറ വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ മകൻ അജിത് പ്രസാദ് (60) നാണ് ദാരുണാന്ത്യം സംഭവിച്ചത്. ബുധനാഴ്ചയാണ് പശുവിൻ്റെ കുത്തേറ്റത്. അയൽവാസിയുടെ പശുവിനെ തീറ്റുന്നതിനായി അജിത്ത് പ്രസാദിന്റെ വീട്ടുവളപ്പിൽ കെട്ടിയിട്ടിരുന്നു. പശുവിൻ്റെ സമീപത്തുകൂടെ നടന്നു പോകുന്നതിനിടെയാണ് അജിത് പ്രസാദ് പശുവിന്റെ കുത്തേറ്റത്ത്.വയറിനു താഴെ കുത്തേറ്റ അജിത് പ്രസാദിനെ ആദ്യം നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വയറിനു താഴെയേറ്റ പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ […]
Read More