പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കണം; കെ. എസ്. എസ്. പി. എ. പൊതുസമ്മേളനം മുൻമന്ത്രി വി.സി. കബീർ മാസ്റ്റർ അയിലൂരിൽ ഇന്ന് ഉദ്ഘാടനം.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നെന്മാറ നിയോജക മണ്ഡലം സമ്മേളനം ആരംഭിച്ചു. പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്ന് നിയോജകമണ്ഡലം നാല്പതാം വാർഷിക സമ്മേളന കൗൺസിൽ ആവശ്യപ്പെട്ടു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ കൗൺസിൽ യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ. രാമനാഥൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ അധ്യക്ഷനായി. എ. ശിവരാമൻ, കെ. വിജയൻ, എ. പി. ബാബു, എ. മോഹനൻ, പി. സുബ്രഹ്മണ്യൻ, കെ. മണികണ്ഠൻ, പി. ആറുമുഖ സ്വാമി, കെ. രാജൻ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനവും അയിലൂർ പ്രഭ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മുൻമന്ത്രി വി.സി. കബീർ മാസ്റ്റർ ഇന്ന് ഉദ്ഘാടനം ചെയ്യും.