പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

ചിറ്റിലഞ്ചേരി സൃഷ്ടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാഷ്ണല്‍ എന്‍.ജി.ഒ.കോണ്‍ഫഡേറഷന്‍, ദിശ, എന്നിവയുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം നടത്തി. മേലാര്‍കോട് ഗ്രാമപ്പഞ്ചായത്തംഗം സി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സൃഷ്ടി ക്ലബ്ബ് പ്രസിഡന്റ് എം.വി. പ്രസാദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.മുജീബ് റഹിമാന്‍, ഖജാന്‍ജി എം.സുകുമാരന്‍, ഷമീന, അനസൂയ, അജുമാത്യൂ എന്നിവര്‍ സംസാരിച്ചു.