പി.പി.ദിവ്യയെ അറസ്റ്റ്ചെയ്യാന്‍    പൊലീസ് നടപടി സ്വീകരിക്കണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും സംശയത്തിന്റെ നിഴലിലാണെന്നും അവർ കൂട്ടിച്ചേർത്തു.

ദിവ്യയെ അറസ്റ്റ്ചെയ്യാന്‍    പൊലീസ്നടപടി സ്വീകരിക്കണമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടു. ദിവ്യയ്ക്ക് പരമാവധി ശിക്ഷ ലഭിക്കണം.ദിവ്യയെ അറസ്റ്റ്ചെയ്യാന്‍ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഞങ്ങളുടെ ആളുകള്‍ ചെല്ലുന്നതിനു മുമ്പേ തന്നെ നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും നടത്തി. അതില്‍ വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണെന്നും മഞ്ജുഷ പറഞ്ഞു. പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനുശേഷം മാധ്യമങ്ങളോട് സാരിക്കുകയായിരുന്നു മഞ്ജുഷ.